ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ 'മിന്നല്‍ മാജിക്'; ബ്രാന്‍ഡി പേരിടലില്‍ റിപ്പോര്‍ട്ട് തേടി കോടതി; ക്രിമിനല്‍ കേസെടുക്കണമെന്ന് ഹര്‍ജിക്കാരന്‍

ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടതില്‍ റിപ്പോര്‍ട്ട് തേടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. വിഷയത്തില്‍ ബുധനാഴ്ചയ്ക്കു മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ മ്യൂസിയം പൊലീസിനോടു തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി എം എം സഞ്ജീവ് കുമാറാണ് കോടതിയില്‍ പരാതി നല്‍കിയത്. ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ മദ്യത്തിന് പേരിട്ടതിനെതിരെയാണ് ഹര്‍ജി നല്‍കിയത്.

ലൈസന്‍സ് ഇല്ലാത്ത മദ്യത്തിന്റെ ഉല്‍പാദനം വ്യാജമദ്യ നിര്‍മാണത്തിന് തുല്യമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ബവ്‌കോ, മലബാര്‍ ഡിസ്റ്റലറീസ് മാനേജിങ് ഡയറക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ഹര്‍ജിയിലൂടെ പരാതിക്കാരനും കോണ്‍ഗ്രസ് നേതാവുമായ എം എം സഞ്ജീവ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഇന്നലെ മേനോന്‍പാറയില്‍ പുതിയ ബ്രാന്‍ഡിയുടെ നിര്‍മാണം തുടങ്ങിയിരുന്നു. ഉദ്ഘാടനദിവസം രാവിലെവരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പുതിയ മദ്യത്തിന്റെ പേരിന്റെ കാര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനത്തിലെത്തിയത്. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറീസ് ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി അവസാനനിമിഷത്തെ പേരുമാറ്റത്തോടെ ‘മിന്നല്‍മാജിക്’ എന്നപേരില്‍ ഇന്നലെ പുറത്തിറക്കി. മേനോന്‍പാറയിലെ കമ്പനിഹാളില്‍നടന്ന ചടങ്ങില്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് പ്ലാന്റ് ഉദ്ഘാടനംചെയ്തിരുന്നു. മിന്നല്‍ മാജിക്ക് അഥവാ എം.എം ബ്രാന്‍ഡിയെന്ന പേരില്‍ പുതിയ ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നടപടിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ എം.എം.സഞ്ജീവ് കുമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സത്യഗ്രഹവും ആരംഭിച്ചിട്ടുണ്ട്.

അരലിറ്റര്‍ കുപ്പിക്ക് 400 രൂപയാണ് വില. ഒരുമാസത്തിനുള്ളില്‍ ബെവ്കോ ഔട്ട്‌ലെറ്റുകളിലൂടെ മദ്യം വില്പനയ്‌ക്കെത്തും. നേരത്തേ ‘മലബാര്‍ മിസ്റ്ററി’ എന്നപേരിലാണ് മദ്യം ഇറക്കുന്നതെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, ‘മലബാര്‍’ എന്ന് ഉപയോഗിക്കുന്നതില്‍ പരാതിയുയര്‍ന്നതോടെ മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പേരു മാറ്റാന്‍ നിര്‍ദേശിച്ചത്.

Latest Stories

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍