വി സി ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നു; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

കേരള സർവകലാശാല വി സിക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. വി സി ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നുവെന്ന് മന്ത്രി പറഞ്ഞു. രജിസ്ട്രാർക്കെതിരായ വൈസ് ചാൻസലറുടെ നടപടി സിൻഡിക്കേറ്റിനെ പരിഗണിക്കാതെയും സർവ്വകലാശാല ചട്ടങ്ങൾ പാലിക്കാതെയുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇത് കേരളമാണ്, ഇതൊന്നും അനുവദിച്ചു നൽകില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷാവസ്ഥ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഗവർണർ പരിപാടിയിൽ പങ്കെടുത്തു. ഭാരതാംബയെ മാനിച്ചില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്ത്യൻ ഭരണഘടനയിൽ എവിടെയും ഭാരതാംബയെ പറ്റി പറഞ്ഞിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

കേരളം എല്ലാ കാലത്തും സംഘപരിവാർ അജണ്ടകളെ പ്രതിരോധിച്ചിട്ടുണ്ടെന്നും ഇതാണ് നേമത്തെ അകൗണ്ട് പൂട്ടിച്ചതിലൂടെ കണ്ടെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു. കേരളം പിടിച്ചടക്കാം എന്ന മട്ടിലാണ് രാജേന്ദ്ര ആർലേക്കർ പ്ലാൻ ചെയ്‌ത്‌ നടപ്പിലാക്കുന്നത്. പണ്ട് ഇന്നയാൾ ഗവർണർ എന്ന് പറയുമ്പോൾ അഭിമാനമായിരുന്നുവെന്നും എന്നാൽ ഇന്ന് ആളുകൾ ശ്ശോ എന്ന് പറഞ്ഞ് തലയിൽ കൈ വെക്കുന്ന സ്ഥിതിയാണെന്നും ശിവൻകുട്ടി പരിഹസിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ