'പിണറായി മുത്തച്ഛനെപ്പോലെയാകണമെന്ന് കുട്ടികൾ പറയുന്നു'; നവകേരള സദസിൽ വിദ്യാർത്ഥികളെ കൊണ്ടുവരുന്നതിനെ ന്യായീകരിച്ച് മന്ത്രി ആർ ബിന്ദു

മുഖ്യമന്ത്രി പിണറായി വിജയൻ മുത്തച്ഛനെപ്പോലെയാകണമെന്ന് കുട്ടികൾ പറയുന്നവെന്ന് മന്ത്രി ആർ ബിന്ദു. മാധ്യമങ്ങൾക്ക് മുന്നിൽ വളരെ ജനപ്രിയമായാണ് മുഖ്യമന്ത്രിയെ അവർക്ക് കാണാൻ കഴിയുന്നത്.അവരുടെ ഉറ്റ സുഹൃത്തിനെപ്പോലെയാണെന്ന് മന്ത്രി പറഞ്ഞു.

നവകേരള സദസ്സിന് സ്‌കൂൾ വിദ്യാർഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നില്ലെന്നും
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വിദ്യാർത്തികൾക്ക് താൽപര്യം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളെ നവകേരള സദസിൽ കൊണ്ടുവരുന്നതിനെ നേരത്തെ തന്നെ ഹൈക്കോടതി വിലക്കിയിരുന്നു.

ഇത് അവഗണിച്ച് വീണ്ടും വിദ്യാർത്തികളെ പങ്കെടുപ്പിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കുത്തിവെക്കേണ്ടെന്നും സർക്കാർ സ്വീകരിച്ച തുടർനടപടികൾ ഒരാഴ്ചക്കുള്ളിൽ അറിയിക്കണമെന്നും കോടതി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക