ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകും; കൈക്ക് കുത്തിയാല്‍ ഇന്നല്ലെങ്കില്‍ നാളെ താമര വിരിയും; ജാഗ്രതവേണമെന്ന് മന്ത്രി പി രാജീവ്

പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിലാണേലും രാജ്യസഭാ തെരഞ്ഞെടുപ്പിലാണേലും ഞങ്ങളുടെ വോട്ട് ബിജെപിക്ക് എന്നതാണ് കോണ്‍ഗ്രസിന്റെ പുതിയ മുദ്രാവാക്യമെന്ന് മന്ത്രി പി രാജീവ്.
കാസര്‍ഗോഡ് ജില്ലയിലെ പൈവളിഗെ പഞ്ചായത്തിലും ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ് അംഗം വോട്ട് ചെയ്തത് കേരളത്തിലെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.

ഇന്നലെ വരെ കാസര്‍ഗോഡ് ലോകസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കൂടെ വോട്ട് ചോദിച്ച ശേഷമാണ് അദ്ദേഹം പഞ്ചായത്തിലെത്തി ബിജെപിക്ക് വോട്ട് ചെയ്തത്, വീണ്ടും കോണ്‍ഗ്രസിന് വോട്ട് ചോദിക്കാന്‍ പോയത്.

സമീപകാലത്താണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി വോട്ട് ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ രാജ്യസഭയിലേക്ക് വിജയിപ്പിച്ചത്. കേരളത്തില്‍ നിന്നുതന്നെയുള്ള കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതും പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോയതും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കാര്യമാണ്.

ഇന്നലെയാണ് മുന്‍ കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാല്‍ ബിജെപിയില്‍ ചേര്‍ന്നത്. ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകും. അതുകൊണ്ട് തന്നെ കൈക്ക് കുത്തിയാല്‍ ഇന്നല്ലെങ്കില്‍ നാളെ താമര വിരിയുമെന്ന് പി രാജീവ് പറഞ്ഞു.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ