'പിഎം ശ്രീയിൽ ഒപ്പിട്ടത് മുൻ സർക്കാർ എന്ന് മന്ത്രി എന്‍ ഷംസുദീന്‍, ഒപ്പിട്ടാൽ പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ലെന്ന് പിണറായി വിജയൻ'; നിയമസഭയില്‍ വാക്പോര്

പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ വാക്പോര്. പോര് പി പ്രസാദ് കൊണ്ടുവന്ന അടിയന്ത്രപ്രമേയനോട്ടീസ് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭരണ പ്രതിപക്ഷ വാക്പോര് നടക്കുന്നത്. പിഎം ശ്രീയിൽ ഒപ്പിട്ടത് മുൻ സർക്കാർ എന്ന് മന്ത്രി എന്‍ ഷംസുദീന്‍ പറഞ്ഞു. എന്നാൽ ഒപ്പിട്ടാൽ പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

പിഎം ശ്രീ പദ്ധതി വിവാദം അടിയന്തരപ്രമേയമായി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. സിപിഐ അംഗം പി പ്രസാദാണ് വിഷയം ഉന്നയിച്ചത്. പുതിയ സർക്കാർ ഒരു കരാറിലും ഒപ്പു വച്ചിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും വിദ്യഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ സഭയിൽ പറഞ്ഞു. അടിയന്തിര പ്രമേയ നോട്ടീസിൽ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. മുൻ സർക്കാർ പിഎം ശ്രീ പദ്ധതിയിൽ സ്വീകരിച്ച നടപടികൾ നിയമസഭയിൽ വായിച്ച് മന്ത്രി എൻ ഷംസുദ്ദീൻ. എല്ലാം ചെയ്തത് മുൻ സർക്കാരാണെന്നും ഈ സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ലെന്നും മന്ത്രി എൻ ഷംസുദ്ദീൻ സഭയിൽ വ്യക്തമാക്കി. 2024ൽ തന്നെ പി എം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി കത്ത് അയച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

റാണി ജോർജ് സെക്രട്ടറിയായിരിക്കുമ്പോഴാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു. 2024 ജൂലൈിൽ ചേർന്ന പി.എം ശ്രീ പദ്ധതി ചർച്ച ചെയ്യാൻ ചേർന്ന കമ്മിറ്റിയും നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. 2025 ഒക്ടോബറിൽ 16 ന് ധാരണ പത്രത്തിൽ ഒപ്പിട്ടു. ഇരുട്ടിൻ്റെ മറവിൽ മുൻ സർക്കാർ കരാർ ഒപ്പിട്ടു. ധാരണ പത്രത്തിൽ ഒപ്പിട്ട് ഈ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയവരാണ് ഈ സംസാരിക്കുന്നത്. ഒപ്പിടാതെ മാറിനിന്നിരുന്നെങ്കിൽ ഈ കുഴപ്പം ഉണ്ടാകില്ലായിരുന്നു. ധാരണ പത്രത്തിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രസർക്കാരിന് മാത്രമാണ്. ഇതാണ് ഇടതുപക്ഷം ഒപ്പിട്ട കരാറിലെ വ്യവസ്ഥ. കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷമെന്ന് മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം അധികാരത്തിൽ വന്നപ്പോ എവിടേയോ ഒഴുക്കി കളയുമെന്ന് പറഞ്ഞില്ലേയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദിച്ചു. എന്തേ ഒഴുക്കാൻ തയ്യാറാകാത്തത്. അധികാരത്തിൽ വന്ന് ഒരു മാസത്തിനകം അതുവരെ ഉണ്ടായിരുന്ന നിലപാടെല്ലാം മാറി. കരാര്‍ ഒപ്പിട്ട് എട്ട് മാസം ആയി ഇതേ വരെ ആ പദ്ധതി നടപ്പായിട്ടില്ല. ഇത് കേന്ദ്രസർക്കാരും സമ്മതിക്കുന്നുണ്ട്. LDF സർക്കാർ കരാർ മരവിപ്പിച്ചു നിലവിൽ pm ശ്രീ നടപ്പായിട്ടില്ല. ഒപ്പിട്ടാൽ പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ല. ധാരണപത്ര പ്രകാരം ചെയ്യേണ്ട ഒരു കാര്യവും ചെയ്തില്ല സ്കൂളുകളുടെ ലിസ്റ്റ് കൊടുക്കാത്തത് തന്നെ പദ്ധതി നടപ്പാക്കി ഇല്ലെന്നതിന് തെളിവാണ് എന്നും വി ഡി സതീശൻ പറഞ്ഞു. അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Latest Stories

'തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിയിൽ, കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ യോഗം പോലും ചേരുന്നില്ല'; കെ എസ് ശബരീനാഥൻ

'ഉത്തരവാദിത്വമില്ലാതെ ബസ് വഴിയോരത്ത് നിർത്തിയിടാമോ? ഓടിക്കാനുള്ള ആഗ്രഹംകൊണ്ട് ബസ് മുന്നോട്ടെടുത്തു'; പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ

മദ്യനികുതി ഇളവ്; യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമെന്ന് സിപിഎം, ശതകോടികളുടെ അഴിമതി സര്‍ക്കാര്‍ സ്ഥിരീകരിച്ചുവെന്നും വിമർശനം

'കോടതി വിധി അംഗീകരിക്കുന്നു, പറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യും'; മേയർ വി വി രാജേഷ്

'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം'; 'അമ്മ'യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി

'കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷം, പിഎം ശ്രീ പദ്ധതിയിൽ എല്ലാം ചെയ്തത് മുൻ സർക്കാർ'; വിമർശിച്ച് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി; 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിർദേശം

പകർച്ചവ്യാധി വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്'; പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ