മാനസിക വെല്ലുവിളി വീട്ടുകാര്‍ മറച്ചുവെച്ചു; കൊവിഡ് നിരീക്ഷണത്തിലുള്ള ആള്‍ ജനല്‍ച്ചില്ല് അടിച്ചുതകര്‍ത്തു, നഴ്‌സിനെ ആക്രമിച്ചു

കൊല്ലത്ത് ആശ്രമം പി.ഡബ്ല്യൂ.ഡി. വനിതാ ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ അക്രമാസക്തനായി. നിരീക്ഷണകേന്ദ്രത്തിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചു തകര്‍ത്ത ഇയാള്‍ നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു. ഇദ്ദേഹം ഭിന്ന മാനസിക ശേഷിയുള്ള വ്യക്തിയാണ്. പടപ്പക്കര സ്വദേശിയായ പ്രവാസിയാണ് അക്രമാസക്തനായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഇയാള്‍ മാനസികരോഗത്തിന് മരുന്നു കഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചുവെച്ചിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ നഴ്‌സുമാരോട് ഇയാള്‍ വെള്ളവും ചായയും ആവശ്യപ്പെട്ടു. ഇവര്‍ ഇയാള്‍ക്ക് വെള്ളം നല്‍കി. ഇയാളുടെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോള്‍ ചായ എത്തിക്കാമെന്നും പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്ന് ആരും എത്തിയില്ല. തുടര്‍ന്ന് ചായ വാങ്ങിക്കൊടുക്കാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളോടു പറഞ്ഞു. എന്നാല്‍ ഇതിനു പിന്നാലെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു.

പിന്നീട് ഉടുത്തിരുന്ന കൈലി മാറ്റി പാന്റ് ധരിച്ചെത്തിയ ഇയാള്‍, കൈലി ഉപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. കൂടാതെ ഗ്രില്ലിലൂടെ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളുടെ കഴുത്തില്‍ കുത്തിപ്പിടിക്കാനും ചെന്നു. അകത്തു കയറിയ നഴ്‌സിനെ കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാതിലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തത്. ഇതിനെ തുടര്‍ന്ന് കൈ മുറിഞ്ഞെങ്കിലും ഡ്രസ് ചെയ്യാന്‍ സമ്മതിച്ചില്ല. എന്നാല്‍ പോലീസ് വന്നപ്പോള്‍ നല്ലരീതിയില്‍ സംസാരിക്കുകയാണു ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സയിലാണ്.

ആക്രമണം നടന്ന സമയത്ത് ഇയാള്‍ക്ക് മെന്റല്‍ ഡിപ്രഷന്‍ ഉള്ള പോലെ തോന്നിയിരുന്നെങ്കിലും പോലീസ് എത്തിയപ്പോള്‍ വളരെ സമാധാനപൂര്‍ണമായാണ് സംസാരിച്ചതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍