മീടൂ ആരോപണം; മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജ്യം വിട്ടിട്ടില്ലെന്ന് ഡി.സി.പി

കൊച്ചിയില്‍ മീടൂ ആരോപണം നേരിട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി രാജ്യം വിട്ട് പോയിട്ടില്ലെന്ന് ഡിസിപി വി.യു കുര്യാക്കോസ്. ഇയാളെ പിടികൂടാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയെന്നും ഡിസിപി പറഞ്ഞു. പീഡന ശ്രമത്തിന് അന്‍സാരിക്ക് എതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നായിരുന്നു പൊലീസ് നേരത്തെ സംശയിച്ചിരുന്നത്.

നിരവധി യുവതികള്‍ ഇയാള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ പീഡന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. വിവാഹ മേക്കപ്പിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് ഒരു യുവതി പോസ്റ്റിട്ടതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി എത്തിയത്. സംഭവത്തില്‍ മൂന്ന് യുവതികള്‍ ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

കൊച്ചിയിലെ പ്രമുഖ ബ്രൈഡല്‍ മേക്കപ് സ്ഥാപനമായ യുണിസെക്സ് സലൂണിന്റെ ഉടമയായ വാഴക്കാല പള്ളിപ്പറമ്പിറക്കത്തില്‍ അനീസ് അന്‍സാരിക്ക് (37)എതിരെയാണ് ആരോപണം. പരാതിയെതുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. പ്രതി അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും മേക്കപ്പ് ട്രയല്‍ നോക്കാന്‍ ചെന്നപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് യുവതി പറഞ്ഞത്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം