തൃശൂരില്‍ അവസാന വര്‍ഷ പരീക്ഷ ബഹിഷ്‌ക്കരിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പരീക്ഷ ബഹിഷ്‌ക്കരിച്ച് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍. ആവശ്യത്തിന് ക്ലാസുകള്‍ ലഭിച്ചിട്ടില്ല എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌ക്കരിച്ചത്.

134 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതേണ്ടത്. ഇവരില്‍ 102 പേരും പരീക്ഷ ബഹിഷ്‌ക്കരിച്ചു. കോവിഡിനെ തുടര്‍ന്ന് ആവശ്യത്തിന് ക്ലാസുകള്‍ കിട്ടിയില്ല. പാഠഭാഗങ്ങളും പരിശീലനവും പൂര്‍ത്തിയാക്കിയിട്ട് പരീക്ഷ നടത്തിയാല്‍ മതി എന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.

പരീക്ഷയ്ക്കെത്തുന്ന കുട്ടികളുടെ എണ്ണം നോക്കി, പരീക്ഷ മാറ്റുന്ന കാര്യം പരീക്ഷയ്ക്ക് എത്തുന്നവരുടെ എണ്ണം നോക്കി തീരുമാനിക്കാമെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേ സമയം പരീക്ഷ നിര്‍ബന്ധമായി എഴുതിപ്പിക്കാന്‍ മെഡിക്കല്‍ കോളജുകളും രംഗത്തുണ്ട്. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥഇകളുടെ പ്രതിഷേധം.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍