'ഇ. പി ഉറങ്ങുന്നത് ഗോപീകൃഷ്ണന്‍ കണ്ടിട്ടുണ്ടോ..?, ആ തടി ഭക്ഷണം കഴിച്ചു കൊഴുത്തതുമല്ല'; മാതൃഭൂമി കാര്‍ട്ടൂണിനെതിരെ വിമര്‍ശനം

കേരളാ പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായി എന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച മാതൃഭൂമി കാര്‍ട്ടൂണിനെതിരെ വിമര്‍ശനം. കാര്‍ട്ടൂണില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെ പരിഹസിച്ചതാണ് വിമര്‍ശനത്തിന് കാരണം.

വെടിയുണ്ടകള്‍ കാണാതായത് പുതിയ കാര്യമല്ലെന്ന് കോടിയേരി പറയുമ്പോള്‍ ഒരു വെടിയുണ്ട ഏതാണ്ട് ഈ ഭാഗത്താണ് പണ്ട് കാണാതായത് എന്ന് തന്റെ കഴുത്തില്‍ തൊട്ട് ഇ.പി ജയരാജന്‍ പറയുന്നതായാണ് ഗോപീകൃഷ്ണന്‍ കാകദൃഷ്ടിയില്‍ വരച്ചത്.

വിജയവാഡയില്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് മടങ്ങവെ 1995 ഏപ്രില്‍ 12- ന് ഇപി ജയരാജന് നേരെ തീവണ്ടിയാത്രയ്ക്കിടെ ഉണ്ടായ വധശ്രമത്തില്‍ വെടിയേറ്റ് കഴുത്തില്‍ നീക്കം ചെയ്യാനാവാതിരുന്ന വെടിയുണ്ടയുടെ ഭാഗങ്ങളെ പരാമര്‍ശിച്ചായിരുന്നു കാര്‍ട്ടൂണ്‍. ഇതോടെ നിരവധി പേരാണ് കാര്‍ട്ടൂണിനെതിരെ രംഗത്ത് വന്നത്.

പ്രീജിത്ത് രാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണില്‍ പറഞ്ഞത് ശരിയാണ്. ഇ പി യുടെ കഴുത്തില്‍ ഒരു വെടിയുണ്ടയുണ്ട്. അത് ഒരാഡംബരത്തിന് മാതൃഭൂമി മുതലാളി “ഗാട്ടും കാണാചരടും” എഴുതിയത് പോലെ വാടകയ്‌ക്കെഴുതി ഉണ്ടാക്കിയതല്ല ഗോപീകൃഷ്ണാ… ഇ പിയെ ഇല്ലാതാക്കണം എന്ന് തീരുമാനിച്ച് കെ സുധാകരന്‍ എന്ന കോണ്‍ഗ്രസ് ക്രിമിനല്‍, വിക്രം ചാലില്‍ ശശിയെ പോലുള്ള ആര്‍ എസ് എസ് ഗുണ്ടകളുടെ സഹായത്തോടെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ദേഹത്ത് തുളഞ്ഞ് കയറിയതാണ്. അത് കഴുത്തില്‍ നിന്നും നീക്കം ചെയ്താല്‍ ആ മനുഷ്യന്‍ പിന്നെ ജീവനോടെയിരിക്കില്ല. അതുകൊണ്ടാണ് ആ വെടിയുണ്ട നമുക്ക് തൊട്ടറിയാന്‍ പാകത്തില്‍ ഇ പി യുടെ കഴുത്തില്‍ ഇപ്പോഴും ശേഷിക്കുന്നത്. ഗോപി കരുതുംപോലെ അത് സര്‍ക്കാരിന്റെ ഉണ്ടയുമല്ല, കോണ്‍ഗ്രസ് വിലക്ക് വാങ്ങിയ ആര്‍ എസ് എസ് വെടിയുണ്ടയാണ്.

സഹിക്കാന്‍ പറ്റാത്ത വേദനയും സഹിച്ചാണ് ഇ പി ജീവിക്കുന്നത്. അയാള്‍ ഉറങ്ങുന്നത് ഗോപീകൃഷ്ണന്‍ കണ്ടിട്ടുണ്ടോ? കണ്ടുകാണില്ല. വീരേന്ദ്രകുമാര്‍ കണ്ടിട്ടുണ്ട്. ചോദിച്ചാല്‍ പറഞ്ഞുതരും. ഓക്‌സിജന്‍ മാസ്‌കൊക്കെ ധരിച്ച്, വല്ലാതെ അസ്വസ്ഥമാക്കുന്നൊരു കാഴ്ചയാണത്. നിങ്ങള്‍ വരച്ച് രസകരമാക്കായ ഇ പി യുടെ ദേഹത്തിന്റെ കുടവയറടക്കമുള്ള ആ തടിച്ച പ്രകൃതം ഭക്ഷണം കഴിച്ച കൊഴുപ്പുകൊണ്ടുണ്ടായതല്ല ഗോപീ.., അത് സ്റ്റിറോയ്ഡ് അടക്കമുള്ള മരുന്നുകള്‍ നിരന്തരം ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായത് കൊണ്ടുണ്ടായതാണ്. ആ മരുന്നുകള്‍ ഒരുനേരം മുടങ്ങിയാല്‍ ഒന്ന് നടക്കാന്‍ പോലുമാകാതെ ആ മനുഷ്യന്‍ കുഴഞ്ഞിരുന്നു പോകും.

അത്തരമൊരവസ്ഥയിലൂടെ ഗോപീകൃഷ്ണനും വീരേന്ദ്രകുമാറും പി വി ഗംഗാധരനുമൊന്നും കടന്നു പോവാതിരിക്കട്ടെ.

ഇത്തരം പടപ്പുകളിലൂടെ ഗോപീകൃഷ്ണനും മാതൃഭൂമിയും നടപ്പിലാക്കുന്ന ഒരു രാഷ്ട്രീയ അജണ്ടയുണ്ട്. അത് വലതുപക്ഷത്തിനെ ശക്തിപ്പെടുത്താനുള്ളതാണ്. മനുഷ്യത്വരാഹിത്യമാണ് അതിന്റെ മുഖമുദ്ര. ഗോപിയുടെ വരയിലൂടെ അത് വല്ലാതെ തിളങ്ങുന്നു.

Latest Stories

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍