സ്വപ്‌നയുടെ ആരോപണം തെറ്റാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍; ഉപദേശം വേണ്ടെന്ന് മുഖ്യമന്ത്രി; ലൈഫ് മിഷനില്‍ വാക്‌പോര്; സഭ നിര്‍ത്തിവെച്ചു

ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ബഹളം. എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. പിന്നാലെ വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടിയതോടെ സഭ നിര്‍ത്തിവച്ചു.

മാത്യു കുഴല്‍നാടനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ വാദ പ്രതിവാദമാണ് ബഹളത്തിന് കാരണമായത്. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് കേസിലെ പ്രതികളെന്ന് മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. ഏറ്റവും ശാസ്ത്രീയമായ അഴിമതിയാണിതെന്നും മുഖ്യമന്ത്രിയും ശിവശങ്കറും സ്വപ്നയും ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു.

എന്നാല്‍ മാത്യു കുഴല്‍നാടന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തന്നെ സ്വപ്ന കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇഡി കൊടുത്ത റിപ്പോര്‍ട്ട് തെറ്റെന്ന് പറയാമോ എന്ന് മാത്യു കുഴന്‍നാടന്‍ ചോദിച്ചു. തെറ്റാണെങ്കില്‍ കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം, പ്രതിപക്ഷം ഒപ്പം നില്‍ക്കാമെന്നും വ്യക്തമാക്കി.

കുഴല്‍നാടന്റെ ഉപദേശം വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശാന്തരാകാന്‍ സ്പീക്കര്‍ നല്‍കിയ നിര്‍ദേശത്തെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തള്ളിയതോടെയാണ് സഭ നിര്‍ത്തി വെച്ചു.

Latest Stories

സഹോദരിയെ മർദ്ദിച്ചെന്ന പരാതി; യൂട്യൂബ് വ്‌ളോഗർ ഗ്രീൻഹൗസ് രോഹിത്തിനെതിരെ കേസ്

'സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായി, സിന്ദൂരം മായ്ച്ചവരെ നമ്മൾ മണ്ണിൽ ലയിപ്പിച്ചു'; ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് പ്രധാനമന്ത്രി

'എല്ലാം പരിധികളും ലംഘിക്കുന്നു'; പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടികളില്‍ പൊറുതിമുട്ടി സുപ്രീം കോടതി; തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രിത മദ്യ കോര്‍പ്പറേഷനിലെ ഇഡി നടപടികള്‍ സ്റ്റേ ചെയ്തു

'മിസൈല്‍മാന്‍' ആകാൻ ധനുഷ്; കലാമിന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ‘ആദിപുരുഷ്’ സംവിധായകൻ

'ഇന്ത്യയുടെ നെഞ്ചിൽ കനൽ കോരിയിട്ട ദിവസം'; രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം

IPL 2025: നീട്ടിവിളിക്കെടാ ഗോട്ട് എന്ന്, അസാധ്യ കണക്കുകളുമായി ജസ്പ്രീത് ബുംറ; ഞെട്ടി ക്രിക്കറ്റ് ലോകം

കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി

കേരളത്തിലെ ദേശീയ പാത നിർമാണത്തിലെ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘം; റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് നിതിൻ ഗഡ്‌കരി

കുതിപ്പ് തുടരുന്നു; സ്വര്‍ണവിലയിൽ ഇന്നും വർദ്ധനവ്, പവന് 71800

ലാൽസാറും മമ്മൂട്ടിയും കമൽ ഹാസനും ഒന്നാകുന്നതെങ്ങനെ? ആ പേരിനൊപ്പം എന്റെ പേരും ചേർത്തുവെക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു : കമൽ ഹാസൻ