കരിപ്പൂരിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട; മൂന്ന് സ്ത്രീകൾ പിടിയിൽ, പിടികൂടിയത് 40 കോടിയോളം വിലവരുന്ന ലഹരി വസ്തുക്കൾ

കരിപ്പൂരിൽ വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 34 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് സ്ത്രീകൾ കസ്റ്റംസിന്റെ പിടിയിലായി. മലേഷ്യയിൽ നിന്നും എയർ ഏഷ്യ വിമാനത്തിൽ കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ, ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ, കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.

34 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടാതെ തായ്‌ലൻഡ് നിർമ്മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസ ലഹരിയും പിടികൂടി. ലഹരി എത്തിച്ചത് തായ്ലാൻഡിൽ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവിൽ പിടിയിലായ മൂന്ന് വനിതകളേയും കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഇന്നലെയും സമാനമായ രീതിയിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. അബുദാബിയിൽ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയർവേയ്‌സിന്റെ വിമാനത്തിൽ വന്ന യാത്രക്കാരനാണ് ട്രാളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. ഇത് ഏറ്റുവാങ്ങാൻ വന്ന ഇടവേലിക്കൽ സ്വദേശി റിജിൽ, തലശ്ശേരി സ്വദേശി റോഷൻ ആർ ബാബു എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ