എറണാകുളം ആലുവയില്‍ വന്‍ തീപിടുത്തം; ഇലക്ട്രോണിക് ഷോപ്പ് പൂര്‍ണമായും കത്തി നശിച്ചു

എറണാകുളം ആലുവയില്‍ വന്‍ തീപിടുത്തം. തോട്ടുമുക്കത്ത് പ്രവര്‍ത്തിച്ചിരുന്ന ഇലക്ട്രോണിക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ ഇലക്ട്രോണിക് ഷോപ്പ് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. തോട്ടുമുക്കത്ത് പ്രവര്‍ത്തിച്ചിരുന്ന ഐ ബെല്‍ ഷോറൂമിനാണ് തീപിടുത്തമുണ്ടായത്. അവധി ദിവസമായതിനാല്‍ ജീവനക്കാര്‍ ആരും ഷോറൂമിലുണ്ടായിരുന്നില്ല.

ഐ ബെല്ലിന്റെ ഷോറൂമിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തി. വിവരം ലഭിച്ചയുടന്‍ രണ്ട് യൂണിറ്റ് ഫയര്‍ ആന്റ് റെസ്‌ക്യു ടീം സ്ഥലത്തെത്തി. പിന്നീട് കൂടുതല്‍ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി. തീ പടര്‍ന്നതിന് പിന്നാലെ റോഡിലേക്ക് ഗ്ലാസുകളും മറ്റും പൊട്ടി തെറിച്ച് വീണു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് ശേഷം 3.30ന് ആയിരുന്നു സംഭവം നടന്നത്.

Latest Stories

നിലമ്പൂരില്‍ കൊട്ടിക്കലാശം നാളെ; വ്യാഴാഴ്ച വോട്ടെടുപ്പ്, ആവേശത്തിൽ സ്ഥാനാർത്ഥികൾ

പിടിച്ചു നില്‍ക്കാനാവാതെ കമല്‍ ഹാസന്‍, 'തഗ് ലൈഫിന്റെ' പ്രദര്‍ശനം അവസാനിപ്പിച്ചു; ഒടിടി തുക വെട്ടിക്കുറക്കും, നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി തിയേറ്ററുടമകള്‍

കർഷകർ അപകടത്തിൽ, മാരക കീടനാശിനി തുടർന്നും ഉപയോഗിക്കാൻ ഇന്ത്യ

INDIAN CRICKET: ഗിൽ അല്ല, രോഹിത് ശർമ്മയ്ക്ക് പകരക്കാരൻ ഇനി ആ സൂപ്പർതാരം, ഹിറ്റ്മാന്റെ സ്ഥാനത്ത് ഇപ്പോൾ‌ താനാണെന്ന് പറഞ്ഞ് യുവതാരം

കേരള ഡിജിപി പട്ടികയിലെ രണ്ടാമനെ സുപ്രധാന പദവിയില്‍ നിയമിച്ച് പ്രധാനമന്ത്രി; രവാഡ ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റിലെ 'സെക്രട്ടറി-സെക്യൂരിറ്റി'; മോദിയുടെ എസ്പിജിയുടെ ചുമതലയും

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; കേരളത്തിൽ ഏഴ് മരണം, രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്

ചാലക്കുടിയിൽ വൻ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു

INDIAN CRICKET: വിരമിക്കാൻ ആവശ്യപ്പെട്ടു, ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കേണ്ടെന്ന് പറഞ്ഞു, ഇന്ത്യൻ താരത്തെ കുറിച്ച് വെളിപ്പെടുത്തി കരുൺ നായർ

'പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണം'; പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്

സാര്‍ നീങ്ക ഹീറോ, നാന്‍ വില്ലന്‍.. 560 സിനിമ ചെയ്തയാളാണ് ഒരു ചാന്‍സ് തരുമോ എന്ന് എന്നോട് ചോദിക്കുന്നത്: മോഹന്‍ലാല്‍