ട്രോളി ബാഗുമായി മറുനാടന്‍ മലയാളി എഡിറ്റര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍; കള്ളപ്പണക്കേസിലെ തെളിവുകളെന്ന് ഷാജന്‍ സ്‌കറിയ

കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ട്രോളി ബാഗുമായി മറുനാടന്‍ മലയാളി എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയ. കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാനാണ് എത്തിയതെന്നായിരുന്നു അദേഹത്തിന്റെ വിശദീകരണം.

കള്ളപ്പണ ഇടപാട് നടന്നെന്ന് ആരോപിച്ച് ഇഡിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഷാജനോട് വിവരങ്ങള്‍ തേടിയിരുന്നു. ഇക്കാര്യത്തില്‍ ഷാജനോട് രേഖകള്‍ ഹജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അദേഹം ട്രോളി ബാഗില്‍ രേഖകളുമായി ഇഡി ഓഫീസില്‍ എത്തിയിരിക്കുന്നത്.

വിദേശ പണമിടപാടില്‍ അടക്കം കള്ളപ്പണ ഇടപാട് നടന്നു എന്നായിരുന്നു പ്രധാനപ്പെട്ട ആരോപണം. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനും വിവര ശേഖരണത്തിന്റെയും ഭാഗമായിട്ടാണ് ഷാജന്‍ സ്‌കറിയ ഇഡി ഓഫീസില്‍ എത്തിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

വിദേശ കള്ളപ്പണ ഇടപാട് ആരോപിച്ചുകൊണ്ട് ഷാജനെതിരെ ഇഡിക്ക് പരാതി ലഭിക്കുകയും ആ പരാതിയുടെ അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തുകയും ചെയ്യുന്നത്. ഇന്നു രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ രേഖകളുമായി ഷാജന്‍ സ്‌കറിയ എത്തിയിരിക്കുന്നത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി