മര്‍ക്കസ് സമ്മേളനത്തിന് പിന്തുണയുമായി കോടിയേരി: 'കാന്തപുരത്തെ ഒറ്റപ്പെടുത്താന്‍ സമ്മതിക്കില്ല'

കാരന്തൂര്‍ മര്‍ക്കസ് സമ്മേളനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ലീഗിന്റെയും കോണ്‍്ഗ്രസിന്റെയും സമ്മേളന ബഹിഷ്‌കരണ നീക്കം മര്‍ക്കസിനെ തകര്‍ക്കാനാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആരംഭിച്ച മര്‍ക്കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോടിയേരി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമ്മേളനത്തിന് ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. കാന്തപുരം സുന്നി വിഭാഗം പൂര്‍ണമായും ഇടത് ചേരിയേലിക്ക് അടുക്കുന്നതാണ് യുഡിഎഫ് നേതാക്കള്‍ മര്‍ക്കസ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിക്ക് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെ പ്രമുഖ യുഡിഎഫ് നേതാക്കള്‍ ആരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.

അതേസമയം, എല്‍ഡിഫ്, ബിജെപി നേതാക്കള്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികളില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടു നിന്നത് ലീഗിന്റെ സമ്മര്‍ദ്ദത്താല്‍ ആണെന്ന് ആരോപണമുണ്ട്. എന്നാല്‍, യുഡിഎഫ് നേതാക്കള്‍ ബഹിഷ്‌കരിച്ചതായി അറിയിയില്ലെന്നും ബഹിഷ്‌കരണമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി അറിയിച്ചതെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. യുഡിഎഫ് ഭരിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ പറ്റുകയും പിന്നീട് എല്‍ഡിഎഫിനെ തുണക്കുകയുമാണ് കാന്തപുരവും കൂട്ടരുമെന്നാണ് ലീഗിന്റെ പരാതി. കാന്തപുരവുമായി സൗഹാര്‍ദം തുടരേണ്ടതില്ലെന്ന സൂചനതന്നെയാണ് ലീഗ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

അതേസമയം, കൊടിയേരിക്കു പുറമെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിന്റെ ഭാഗമായി എത്തിയിരുന്നു. ഒരു ഇടവേളക്ക് ശേഷമുള്ള കാന്തപുരം എപി വിഭാഗത്തിന്റെയും സിപിഐഎമ്മിന്റെയും പുതിയ കൂട്ടുകെട്ടാണ് ഇതിലൂടെ ലഭിക്കുന്ന പുതിയ സൂചന.

Latest Stories

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്