മറിയം റഷീദ ചാരവനിതയായിരുന്നില്ല, നമ്പി നാരായണനെ സിബി മാത്യു ക്രൂരമായി മര്‍‌ദ്ദിച്ചു, എല്ലാം കളളത്തെളിവുകള്‍: സി ബി ഐ ഹൈക്കോടതിയില്‍

ഐ എസ് ആര്‍ ഒ ചാരവൃത്തിക്കേസില്‍ കുറ്റാരോപിതയായ മാലി വനിത ചാരപ്രവര്‍ത്തനത്തിന് വന്നതായിരുന്നില്ലന്നും അന്ന് സര്‍ക്കിള്‍ ഇന്‍സ്പകടര്‍ ആയിരുന്ന എസ് വിജയന്‍ അവര്‍ക്കെതിരെ കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നെന്നും സി ബി ഐ ഹൈക്കോടതിയില്‍.
മുന്‍ ഡി ജി പി സിബി മാത്യുവും എസ് വിജയനും അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസഥരും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സി ബി ഐ ഈ നിലപാട് എടുത്തത്.

1994 ഒക്ടോബര്‍ 14 ന് മറിയം റഷീദയെ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് സര്‍ക്കിള്‍ ഇന്‍സപക്ടറായിരുന്ന എസ് വിജയന്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നും സി ബി ഐ അഡി സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹൈക്കോടതിയെ ബോധിപ്പിച്ചു.

മറിയം റഷീദ രാജ്യം വിട്ടുപോകാതിരിക്കാന്‍ വിജയന്‍ അവരെ അനധികൃതമായി തടഞ്ഞുവയ്കുകയും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന് നിയമപരമായി അതിന് യാതൊരു അധികാരവുമില്ലായിരുന്നു. മാത്രമല്ല മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു കൊണ്ടു കൊണ്ടുവന്ന് അവരെ സമൂഹത്തിന് മുന്നില്‍ ചാരവനിതയായി ചിത്രീകരിക്കുകയും ചെയ്തു. അവര്‍ ചാരപ്രവര്‍ത്തനം നടത്തുവെന്നത് തികച്ചും തെറ്റായ ആരോപണമായിരുന്നു.

അതോടൊപ്പ ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെയും ഈ കേസില്‍ വിജയന്‍ ഉള്‍പ്പെടുത്തി. അതോടൊപ്പം പ്രത്യക അന്വേഷണ സംഘത്തലവനായ സിബി മാത്യുവാകട്ടെ ശശികുമാരന്‍, നമ്പിനാരായണന്‍, എസ് കെ ശര്‍മ കെ ചന്ദ്രശേഖരന്‍ എന്നിവരെ അകാരണമായി യാതൊരു തെളിവുകളും ഇല്ലാതെയാണ് അറസ്റ്റ് ചെയ്തത്. സിബി മാത്യുവടക്കമുള്ള ഉദ്യേഗസ്ഥര്‍ ഇവരെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ