മരട് നഗരസഭയിൽ അധികാരത്തർക്കം; ഫ്ലാറ്റ് പൊളിക്കാന്‍ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ ഭരണസമിതി

മരടിൽ ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ തുടരുന്നതിനിടെ സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിയ്ക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്. ഫ്ലാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ച് സർക്കാറിന് കത്തയച്ചു. അതേസമയം, ഫ്ലാറ്റ് പൊളിക്കാനുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ നഗരസഭയുടെ അടിയന്തര കൗൺസിൽ ഇന്ന് ചേരും.

മരടിലെ ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ലാറ്റ് പൊളിപ്പിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്.നിലവിലുള്ള സെക്രട്ടറിയെ മാറ്റിയായിരുന്നുന നിയമനം. ഫ്ളാറ്റ് പൊളിക്കലിനുള്ള തുടർന്നടപടിയുമായി സബ്കളക്ർ മുന്നോട്ട് പോകുന്നതിനിടെയാണ് നഗരസഭ ഭരണസമിതി ഉദ്യോഗസ്ഥനെതിരെ രംഗത്ത് വരുന്നത്. സെക്രട്ടറി ചുമതലയിൽ വന്ന ഐഎഎസ് ഉദ്യോഗസ്ഥൻ നഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപടുന്നില്ലെന്നാണ് കൗൺസിലിന്‍റെ പരാതി. തന്‍റെ ചുമതല ഫ്ളാറ്റ് പൊളിക്കൽ മാത്രമാണെന്ന് സബ് കളക്ടർ അറിയിച്ചതായും, ഫയലുകളിൽ ഒപ്പിടാൻ സ്നേഹിൽ കുമാർ സിംഗ് വിസമ്മതിക്കുന്നത് നഗരസഭയുടെ ഭരണം തന്നെ താറുമാറാക്കുകയാണെന്നുമാണ് ഭരണ സർക്കാറിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

ഫ്ലാറ്റ് പൊളിപ്പിക്കലുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിയായ സബ് കളക്ടർ സ്വീകരിക്കുന്ന നടപടികൾ ഭരണസമിതി അറിയാതെയാണ് എന്നാണ്  നഗരസഭ ഭരണസമിതിയുടെ പരാതി. പ്രശ്നം ചർച്ച ചെയ്യാൻ നേരത്തെ വിളിച്ച കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനും ഉദ്യോഗസ്ഥൻ വിസമ്മതിച്ചെന്നും ഭരണസമതി കത്തിൽ വ്യക്തമാക്കുന്നു. പ്രദേശിക ഭരണസമിതിയെ അപമാനിക്കുകയാണ് ഉദ്യോഗസ്ഥനെന്നും അടിയന്തര പരിഹാരം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പ്രശ്നത്തിൽ രാഷ്ട്രീയ ഇടപെടൽ കൂടി ഉയർത്തി കൊണ്ടുവരാനാണ് നഗരസഭയുടെ തീരുമാനം.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ