ഫ്‌ളാറ്റുകള്‍ തവിടു പൊടിയായത് സെക്കന്റുകള്‍ക്കുള്ളില്‍; ചെലവായത് ലക്ഷങ്ങള്‍

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മരടില്‍ ഫ്‌ളാറ്റുകള്‍ നിലംപൊത്തിയത്. ഹോളി ഫെയ്ത്ത് എച്ച്2ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റുകളാണ് തകര്‍ന്നടിഞ്ഞത്. എന്നാല്‍ അത്ര നിസാരമല്ല ഈ പൊളിക്കല്‍. മാസങ്ങള്‍ നീണ്ട ആസൂത്രണമുണ്ട് സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നില്‍. ലക്ഷങ്ങളാണ് ഈ നാലു ഫ്‌ളാറ്റുകളും തകര്‍ത്തു കളയാന്‍ ചെലവാകുന്നത്.

ഹോളി ഫെയ്ത്ത് എച്ച്ടുഒ

എച്ച്ടുഒ ആണ് ഏറ്റവും ആദ്യം പൊളിച്ചത്. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് & ഡവലപേഴ്‌സ് നിര്‍മ്മിച്ച ഈ ഫ്‌ളാറ്റ് കുണ്ടന്നൂര്‍ കായല്‍ തീരത്ത് കുണ്ടന്നൂര്‍തേവര മേല്‍പ്പാലത്തിന് സമീപമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. 64,02,240 രൂപയാണ് പൊളിക്കാന്‍ ചെലവായത്.

ആല്‍ഫ സെറീന്‍

കുണ്ടന്നൂര്‍ കായല്‍ തീരത്ത് ലെ മെറീഡിയന്‍ ഹോട്ടലിന് മറുകരയില്‍ ഇരട്ട കെട്ടിടങ്ങള്‍ അടങ്ങിയ ഈ ഫ്‌ളാറ്റ് എച്ച് ടു ഒയ്ക്ക് പിന്നാലെ തകര്‍ന്നു വീണു. ആല്‍ഫാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ആല്‍ഫ സെറീന്‍ നിര്‍മ്മിച്ചത്.
ചെന്നൈയിലെ വിജയ് സ്റ്റീല്‍സിനായിരുന്നു പൊളിക്കുന്നതിനുള്ള ചുമതല.
ചെലവ്: 61,00,000 രൂപ

കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം

ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടമാണിത്. കെ.പി.വര്‍ക്കി & ബില്‍ഡേഴ്‌സിന് ആയിരുന്നു നിര്‍മ്മാണ ചുമതല. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ലാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി.

ഫ്‌ളാറ്റിനോട് ചേര്‍ന്ന് അങ്കണവാടിയും ഏതാനും വീടുകളുമുള്ളത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അവശിഷ്ടങ്ങള്‍ അങ്കണവാടി കെട്ടിടത്തിനു മുകളിലേക്കു വീഴാതിരിക്കാന്‍ നിയന്ത്രിത സ്‌ഫോടനത്തിനൊപ്പം ഫ്‌ലാറ്റ് രണ്ടായി പിളര്‍ത്തി തകര്‍ക്കാനാണ് നീക്കം. കെട്ടിടത്തിന്റെ ഒരു വശത്തെ അവശിഷ്ടങ്ങള്‍ മുന്‍ഭാഗത്തേക്കും മറുവശത്തേതു പിറകിലേക്കും വീഴ്ത്താനാണു ശ്രമം. പൊളിക്കാനുള്ളവയില്‍ ഏറ്റവും ചെറിയ ഫ്‌ലാറ്റു കൂടിയാണിത്. ചെലവ്: 21,02,720 രൂപ

ജെയിന്‍ കോറല്‍ കോവ്

നെട്ടൂര്‍ കായല്‍ തീരത്തെ ഈ ഫ്‌ലാറ്റാണ് പൊളിക്കുന്നതില്‍ ഏറ്റവും വലുത്.
ജെയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മിച്ചതാണിത്. കായലിലേക്ക് ഇറക്കിപ്പണിതിരിക്കുന്നതിനാല്‍ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാതെ വേണം പൊളിക്കാന്‍. ഫ്‌ലാറ്റിനോടു ചേര്‍ന്ന് കെഎസ്ഇബി വൈദ്യുതി ടവറും ചെറിയ കെട്ടിടവുമുമുള്ളത് വെല്ലുവിളി ഉയര്‍ത്തുന്നു.
ചെലവ്: 86,76,720 രൂപ

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്