മരട്: നഷ്ട പരിഹാരം നല്‍കുന്നതിനുള്ള സമിതിയുടെ ആദ്യയോഗം ഇന്ന്

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ കമ്മിറ്റിയുടെ ആദ്യയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സമിതിയിലെ രണ്ട് അംഗങ്ങളെ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ ഇറക്കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെ.എസ്.ആര്‍.എയിലെ എന്‍ജിനീയര്‍ ആര്‍ മുരുകേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ യോഗ്യത ഉള്ളവരുടെ പട്ടിക സമിതി പരിശോധിക്കും. മരട് നഗരസഭയാണ് പട്ടിക നല്‍കുക. എന്നാല്‍ രേഖകള്‍ സമര്‍പ്പിച്ച 130- ഓളം പേര്‍ക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. ഉടമസ്ഥാവകാശം രേഖയായി ഇല്ലാത്തവര്‍ക്ക് ഏതുതരത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നത് അടക്കമുള്ള തീരുമാനം ഈ സമിതിയാണ് എടുക്കുക.

ഫ്‌ളാറ്റുകള്‍ പൊളിപ്പിക്കുന്നത്തിനുള്ള കമ്പനികളെ തിരഞ്ഞെടുക്കാനും തുടര്‍ നിര്‍ദ്ദേശം നല്‍കുന്നതിനുമായി ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്‌ഫോടന വിദഗ്ധന്‍ ശരത് ബി സര്‍വാതെ ഇന്ന് കൊച്ചിയില്‍ എത്തിച്ചേരും. വെള്ളിയാഴ്ച സബ്കളക്ടറുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റുകള്‍ പരിശോധിച്ച ശേഷം പൊളിക്കുന്നതിന് കരാര്‍ നല്‍കാന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത കമ്പനികളുമായി സര്‍വാതെ കൂടിക്കാഴ്ച്ച നടത്തും. ഫ്‌ളാറ്റുകളുടെ നിയമലംഘന അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം രാവിലെ മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.

Latest Stories

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു