സിറോ മലബാര്‍ കേസ്: ആലഞ്ചേരിക്കെതിരായ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു

വ്യാജ രേഖാ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കുലര്‍ എറണാകുളം-അങ്കമാലി ജനറല്‍ ഇറക്കിയ സര്‍ക്കുലര്‍ അതിരൂപത പള്ളികളില്‍ വായിച്ചു. അസര്‍ക്കുലറിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു.

വ്യാജരേഖ രേഖ ചമയ്ക്കാന്‍ വൈദികര്‍ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും, മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കാത്തതാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ കാരണം. വ്യാജരേഖക്കേസില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭിന്നത വെളിവാക്കുന്നതാണ് സര്‍ക്കുലര്‍.

അറസ്റ്റിലായ ആദിത്യനെ മര്‍ദ്ദിച്ചാണ് പോലീസ് വൈദികര്‍ക്കെതിരെ മൊഴി നല്‍കിയിരിക്കുന്നതെന്നും സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലറിലുണ്ട്. വ്യാജ രേഖക്കേസില്‍ കര്‍ദിനാള്‍ വൈദികരെ സഹായിച്ചില്ലെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുക കൂടിയാണ് സര്‍ക്കുലറിലൂടെ ഉദ്ദേശിക്കുന്നത്.

Latest Stories

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69