യാത്രക്കാരെ പിടിക്കാനാകുന്നില്ല; കാലിയടിച്ച് മംഗളൂരു-ഗോവ സര്‍വീസ്; വന്ദേഭാരത് കേരളത്തിലേക്ക് നീട്ടിയേക്കും; ഇനി ഗോവയില്‍ ഒറ്റദിവസത്തില്‍ പോയി മടങ്ങിയെത്താം

മംഗളൂരു-ഗോവ റൂട്ടില്‍ പുതുതായി സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസില്‍ കയറാന്‍ ആളില്ല. സറവീസ് ആരംഭിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും ടിക്കറ്റിന്റെ മുപ്പത് ശതമാനം പോലും വിറ്റുപോകുന്നില്ല. യാത്രക്കാര്‍ കൈവിട്ടതോടെ വന്‍ പ്രതിസന്ധിയാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നേരിടുന്നത്. ഇതോടെ ട്രെയിന്‍മംഗളൂരു-ഗോവ വന്ദേഭാരത് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടാനുള്ള സാധ്യത കൂടി.

കോഴിക്കോടിനും മംഗളൂരുവിനും ഇടയില്‍ ട്രെയിനുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ കയറുമെന്നാണ് റെയില്‍വേയും പ്രതീക്ഷിക്കുന്നത്. സമയം ക്രമീകരിക്കാനോ, അറ്റകുറ്റപ്പണിക്കോ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ സര്‍വീസ് നീട്ടാന്‍ സാധിക്കും എന്നതും നേട്ടമാണ്. വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസമാണ് മംഗളൂരുഗോവ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. രാവിലെ 8.30നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് മംഗളൂരുവില്‍ നിന്നു പുറപ്പെടുന്നത്. നാലര മണിക്കൂറു കൊണ്ട് ഗോവയില്‍ എത്തും.

രാവിലെ 5.30ന് കോഴിക്കോട് നിന്നോ 6.30ന് കണ്ണൂരില്‍ നിന്നോ പുറപ്പെട്ടാല്‍ നിലവിലെ സമയക്രമം മാറ്റാതെ സര്‍വീസ് നടത്താന്‍ സാധിക്കും. കോഴിക്കോട് നിന്നു പുറപ്പെട്ടാല്‍ വന്ദേഭാരതിന് ഏഴര മണിക്കൂര്‍ കൊണ്ട് ഗോവയില്‍ എത്താന്‍ കഴിയും.

വൈകിട്ട് 6.10നു ഗോവയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.45നു മംഗളൂരുവില്‍ എത്തുന്ന തരത്തിലാണു മടക്കയാത്ര. ഇത് ഉച്ചയ്ക്ക് 2.15നു പുറപ്പെടുന്ന രീതിയില്‍ പുനഃക്രമീകരിച്ചാല്‍ വൈകിട്ട് 6.45നു മംഗളൂരുവിലും രാത്രി 8.45ന് കണ്ണൂരും 9.45ന് കോഴിക്കോടും എത്താന്‍ സാധിക്കും. ട്രെയിന്‍ കണ്ണൂരിലേക്കാണ് നീട്ടുന്നതെങ്കില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. കണ്ണൂര്‍ബെംഗളൂരു എക്‌സ്പ്രസ് (16511) കോഴിക്കോട്ടേക്ക് നീട്ടാന്‍ ധാരണയായ സാഹചര്യത്തില്‍ നിലവില്‍ ഈ ട്രെയിന്‍ നിര്‍ത്തുന്ന ട്രാക്ക് വന്ദേഭാരതിനായി ഉപയോഗപ്പെടുത്താം.

നിലവില്‍ മംഗളൂരു-ഗോവ വന്ദേഭാരതില്‍ ഒരോദിവസവും 300ല്‍ അധികം സീറ്റുകള്‍ ഒഴിച്ചിട്ടാണ് യാത്ര നടത്തുന്നത്. ബുക്കിങ്ങ് തീരെകുറയുന്നത് സര്‍വീസ് തന്നെ റദ്ദാക്കുനതിലേക്ക് എത്തിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

മംഗളൂരു-ഗോവ ട്രെയിനില്‍ 1.15ന് മഡ്ഗാവില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഉച്ചകഴിഞ്ഞ് 2.40ന് മഡ്ഗാവില്‍ നിന്നും മുംബൈയ്ക്ക് പോകുന്ന വന്ദേഭാരതില്‍ യാത്ര ചെയ്യാം. ഇതു കണക്കുകൂട്ടിയാണ് ട്രെയിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മഡ്ഗാവില്‍ നിന്നും പുറപ്പെടുന്ന വന്ദേഭാരതിന് ടിവിന്‍, കനകവേലി, രത്നഗിരി, ഖേഡ്, പന്‍വേല്‍, താനെ, ദാദര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. മുംബൈയില്‍ 10.25നാണ് ട്രെയിന്‍ എത്തിച്ചേരുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ