സൗദി യുവതി വന്നത് പണം ചോദിച്ച്; കൂടെയുള്ളവന്‍ പണിക്ക് പോകുന്നില്ലെന്ന് പരാതിപ്പെട്ടു; ഫെയിമസാകണമെന്ന് പറഞ്ഞു; രണ്ടുപേരും ഫേക്ക്; ഇതൊരു ഹണിട്രാപ്പ്; കാനഡയില്‍ നിന്ന് മല്ലു ട്രാവലര്‍

പീഡന പരാതി നല്‍കിയ സൗദി യുവതിക്കെതിരെ ആരോപണങ്ങളുമായി വ്‌ലോഗര്‍ ഷക്കീര്‍ സുബാന്‍. മല്ലു ട്രാവലര്‍ എന്ന പേരിലുള്ള തന്റെ യുട്യൂബ് ചാനലിലൂടെയാണ് ആരോപണങ്ങളുമായി ഷക്കീര്‍ സുബാന്‍ രംഗത്തെത്തിയിരിക്കുന്നത്.

സൗദി യുവതി തന്റെ അടുത്ത് ജോലി അന്വേഷിച്ചാണ് എത്തിയയത്.
എറണാകുളത്തെ അബാദ് ഹോട്ടലില്‍ എത്തിയത് യുവതി ഒറ്റയ്ക്കല്ലന്നും ഷക്കീര്‍ പറഞ്ഞു.. യുവതിയും ഭര്‍ത്താവും ഒരുമിച്ചെത്തി അവര്‍ പിരിയുമെന്ന് പറഞ്ഞാണ് തന്നെ കണ്ടെതെന്നും സാമ്പത്തികമായി തന്നോട് സഹായം ചോദിച്ചു.

കൊച്ചി ഹയാത്തില്‍ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. അന്ന് കൂടെയുള്ള പയ്യന് നമ്പര്‍ കൊടുത്തു. അവനിടയ്ക്കിയ്ക്ക് മെസേജ് അയച്ചു. ആ യുവതിയോട് അന്നും ഇന്നും മെസേജ് അയക്കുകയോ ഫോണ്‍ വിളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പിന്നീട് അവര്‍ എന്റെ വീട്ടിലും വന്നിട്ടുണ്ട്. അതിനിടെ കൊച്ചിയില്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ ഒരു യോഗത്തിന് എത്തിയപ്പോള്‍ ഇവര്‍ എന്നെ കാണാന്‍ വരട്ടെ എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ തിരക്കിലാണ് എന്ന് പറഞ്ഞു. എന്നാല്‍ രണ്ടുപേരും കൂടി കുറച്ചുസമയത്തിന് ശേഷം എന്റെ റൂമില്‍ വന്നു. സാമ്പത്തികമായി സഹായം ചോദിക്കാനാണ് വന്നത്. യുവതി നാട്ടില്‍ വന്നപ്പോള്‍ കൊണ്ടുവന്ന പൈസയെല്ലാം തീര്‍ന്നു. യുവാവ് ഒരു പണിക്കും പോകുന്നില്ല. അത് ഡിസ്‌കസ് ചെയ്യാനാണ് വന്നത്.

അവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല എന്നാണ് ഞാന്‍ അറിഞ്ഞത്.
അവന്‍ പറഞ്ഞത് എനിക്ക് യുവതിയോടൊപ്പമുള്ള ജീവിതം മതിയായി. യൂറോപ്പിലെ എന്റെ ഗേള്‍ഫ്രണ്ടിന്റെ കൂടെ പോകും. ഞാന്‍ ജോലിക്ക് പോകില്ല, എന്നെല്ലാമാണ്. നിന്നെ വിശ്വസിച്ച് വന്ന പെണ്ണല്ലെ എന്നു വരെ ഞാന്‍ പറഞ്ഞു. അവരെ പലതും പറഞ്ഞ് ഞാന്‍ ഉപദേശിച്ചു. അപ്പോള്‍ യുവതി എന്നോട് പെഴ്‌സണലായി സംസാരിക്കണം എന്ന് പറഞ്ഞു. പിന്നാലെ അവന്‍ റൂമിന് പുറത്തു നിന്നു. റൂമിന്റെ വാതില്‍ ഒന്നും അടച്ചിരുന്നില്ല. പെണ്‍കുട്ടി പറഞ്ഞത് ഇതാണ് എനിക്ക് ഇവനെ മടുത്തു. ഞാന്‍ സൗദിയിലേക്ക് മടങ്ങുകയാണ്. താങ്കള്‍ എനിക്കൊരു ജോലി ശരിയാക്കി തരണം. അത് അനുസരിച്ച് ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവരുടെ സിവി അപ്പോള്‍ തന്നെ അയക്കുകയും ചെയ്തു. അതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഉണ്ട്.

രണ്ടുപേരും മടുത്തു എന്നാണ് പറഞ്ഞത്. എനിക്ക് സോഷ്യല്‍ മീഡിയയില്‍ റീച്ച് വേണം, ഫെയിമസാകണം അതിനു വേണ്ടിയാണ് ഞാന്‍ അവനെ കല്യാണം കഴിച്ചത് എന്നാണ് യുവതി പറഞ്ഞത്. അവര്‍ പിരിയും എന്നുള്ള കാര്യം ഉറപ്പാണ്. അവര്‍ മാനസികമായി വളരെ വിഷമത്തില്‍ ആയതിനാല്‍ രണ്ടുപേരെയും ഒരു നൈറ്റ് ഡ്രൈവിന് ഞാന്‍ ക്ഷണിച്ചു. കുറച്ചുനേരം വണ്ടിയെടുത്ത് കറങ്ങിയ ശേഷം ഹോട്ടലിന്റെ ലോബിയില്‍ തന്നെ അവരെ ഇറക്കി വിട്ടു. ഞാന്‍ ബൈ പറഞ്ഞു പോയി. ഇതാണ് അന്ന് സംഭവിച്ചതെന്ന് മല്ലു ട്രാവലര്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

ഇവര്‍ രണ്ടുപേരും വന്നതും പോയതും ഒരുമിച്ചാണ്. ഞാന്‍ പീഡിപ്പിച്ചെങ്കില്‍ അവരെ അതിന് ശേഷം ഞാന്‍ നൈറ്റ് ഡ്രൈവിന് കൊണ്ടുപോകണോയെന്ന് അദേഹം ചോദിച്ചു. ഞങ്ങള്‍ ഒരു മിനിറ്റ് സംസാരിച്ചു ഒറ്റയ്ക്ക്. അപ്പോഴാണ് പീഡിപ്പിച്ചതെങ്കില്‍ അവള്‍ക്ക് ബഹളം വെക്കാമായിരുന്നില്ലേ. അന്നൊന്നും പരാതി നല്‍കാതെ ഇപ്പഴാണോ പരാതി നല്‍കുന്നത്. പൈസയ്ക്കും റീച്ചിനും വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും മല്ലു ട്രാവലര്‍ പറഞ്ഞു.

ഹോട്ടലില്‍ സിസിടിവി ഉണ്ട്. ഇവര്‍ രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് ചിരിച്ചും കളിച്ചും നില്‍ക്കുന്നത്. അവര്‍ രണ്ടുപേരും ഫേക്കാണ്. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോയെന്നും സംശയം ഉണ്ടെന്ന് മല്ലു ട്രാവലര്‍ പറഞ്ഞു. ഞാന്‍ കാനഡയിലാണ് വന്നതിന് ശേഷം എല്ലാം വിശദമാക്കുമെന്ന് ഷക്കീര്‍ സുബാന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം