ആശാ പ്രവർത്തകരുടെ സമരത്തെ പിന്തുണക്കുന്നതിൽ കലാമണ്ഡലം ചാൻസലറും പ്രശസ്ത കലാകാരിയുമായ മല്ലിക സാരാഭായിക്ക് വിലക്ക്. തൃശൂരിൽ ആശമാർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്നുച്ചയ്ക്ക് മല്ലിക സാരാഭായി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് മല്ലികയ്ക്ക് അഭിപ്രായ വിലക്ക്. മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ടുണ്ട്. തുടർന്ന് ചാൻസിലർ ആയാൽ മിണ്ടാതിരിക്കണമോ എന്ന ചോദ്യമുയർത്തി ഫേസ്ബുക്കിൽ മല്ലിക സാരാഭായി പോസ്റ്റ് ഇട്ടു.
ആരാണ് വിലക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ലാത്ത പോസ്റ്റിൽ അഭിപ്രായം പറയുന്നത് എൻറെ ജീവിതത്തിൽ ഉടനീളമുള്ള ശീലമാണ്, ഞാൻ ഞാനല്ലാതാകണോ? എന്ന് മല്ലിക ചോദിക്കുന്നു. ‘ഒരു സർവകലാശാലയുടെ ചാൻസലർ പദവിയിൽ ഇരിക്കുന്നതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞു. ആശ വർക്കർമാർ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എന്നാൽ നാളുകളായി അവർക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. ആശമാരെ പിന്തുണക്കാൻ ഇനി അനുവദിക്കില്ല. ഞാനായിരിക്കാൻ ഇനി എന്ത് ചെയ്യണം?’- മല്ലിക സാരാഭായ് ചോദിച്ചു.
സാമൂഹ്യ പ്രവർത്തകരായ സാഹ ജോസഫ് കൽപ്പറ്റ നാരായണൻ, എന്നിവർ പങ്കെടുക്കുന്ന പരിപാടി റഫീഖ് അഹമ്മദാണ് ഉദ്ഘാടനം ചെയ്യുന്നത്. പടിപാടിയിൽ ആശ വർക്കർമാർക്കായി ഓൺലൈനിൽ ആദ്യഗഡു വിതരണമാണ് മല്ലികാ സാരാഭായ് നിർവഹിക്കുന്നത്.