'ഞങ്ങളുടെ മുമ്പില്‍ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കള്‍ക്ക് ഉണ്ടാകാതെ ഇരിക്കട്ടെ' വിദ്വേഷ പ്രചാരണത്തിന് എതിരെ ഖത്തറിലെ മലയാളി നഴ്‌സ്

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മാഹാസമ്മേളനത്തില്‍ നഴ്‌സിംഗ് സമൂഹത്തിന് നേരെ വിദ്വേഷ പ്രസംഗം നടത്തിയ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗാദാസ് ശിശുപാലനെതിരെ ഖത്തറിലെ മലയാളി നഴ്‌സ് രംഗത്ത്. നഴ്‌സിംഗ് സമൂഹത്തെ മുഴുവനുമാണ് വൃത്തികെട്ട പരാമര്‍ശം നടത്തി അപമാനിച്ചേക്കുന്നത്. ഇത് ഒക്ഷമിക്കാന്‍ സാധിക്കില്ല. ഖത്തറില്‍ ജോലി ചെയ്യുന്ന സ്മിത ദീപുവാണ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.

’12 വര്‍ഷം ആയി ഖത്തര്‍ എന്നാ മഹാരാജ്യത്ത് നഴ്‌സിംഗ് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്.അതും ഇന്ത്യയിലെ അംഗീകൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ കൂടി .ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാള്‍ ഒരുപിടി സ്‌നേഹം കൂടതല്‍ എനിക്ക് ഖത്തര്‍ എന്ന എന്റെ പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷ കവചത്തില്‍ ഉള്ള വിശ്വാസം കൊണ്ടാണ് ആണ്.നഴ്‌സിംഗ് സമൂഹത്തിനു ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവര്‍ തരുന്ന കരുതലില്‍ ഞങ്ങള്‍ സുരക്ഷിതര്‍ ആണ് എന്നുറപ്പ് ഉള്ളത് കൊണ്ടാണ്.’ സ്മിത കുറിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും, നഴ്സിങ് റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്‌സുകളെ കൊണ്ടുപോകുന്നു എന്നുമായിരുന്നു ദുര്‍ഗാദാസിന്റെ പ്രസ്താവന.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ദുര്‍ഗദാസേ…ഖത്തറിലെ ഒരു അംഗീകൃത നഴ്‌സിംഗ് സംഘടനയുടെ ഭാരവാഹിയാണ് ഞാന്‍ .ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് സമൂഹത്തില്‍ ഇറങ്ങി ചെന്ന ഒരു നഴ്‌സിംഗ് സംഘടനയുടെ ഭാരവാഹി..12 വര്‍ഷം ആയി ഖത്തര്‍ എന്നാ മഹാരാജ്യത്ത് നഴ്‌സിംഗ് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്.അതും ഇന്ത്യയിലെ അംഗീകൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ കൂടി .ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാള്‍ ഒരുപിടി സ്‌നേഹം കൂടതല്‍ എനിക്ക് ഖത്തര്‍ എന്ന എന്റെ പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷ കവചത്തില്‍ ഉള്ള വിശ്വാസം കൊണ്ടാണ് ആണ്.നഴ്‌സിംഗ് സമൂഹത്തിനു ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവര്‍ തരുന്ന കരുതലില്‍ ഞങ്ങള്‍ സുരക്ഷിതര്‍ ആണ് എന്നുറപ്പ് ഉള്ളത് കൊണ്ടാണ്.
അങ്ങനെ ഉള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെ ആണ് ഇത്രയും വൃത്തികെട്ട പരാമര്‍ശം നടത്തി താങ്കള്‍ അപമാനിച്ചേക്കുന്നത്. ഒരു ശതമാനം പോലും ക്ഷമിക്കാന്‍ സാധിക്കില്ല.
അത്രയും വൃത്തികെട്ട മനസാണ് താങ്കള്‍ക്ക്.
താങ്കള്‍ എന്താണ് വിചാരിച്ചത്? ആര്‍ക്കും കേറി മേയാന്‍ പറ്റിയ ഒരു സമൂഹം ആണ് നഴ്‌സിംഗ് മേഖല എന്നാണോ?
.എന്തും വിളിച്ചു പറഞ്ഞു അപമാനിക്കാന്‍ കഴിയും എന്നാണോ താങ്കള്‍ വിചാരിച്ചിരിക്കുന്നത്?
വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന ഉള്ള ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള ഒരാള്‍ ആണ്.
ഞങ്ങള്‍ ഒരു ഒറ്റു ലക്ഷ്യം ഉള്ളൂ ഞങ്ങളുടെ മുന്‍പില്‍ വരുന്ന ജീവന്‍ രക്ഷിക്കുക,സമൂഹത്തിനു വേണ്ടി ഞങ്ങളാല്‍ കഴിയുന്ന നന്മകള്‍ ചെയ്യുക,അതാണ് ഞങ്ങളുടെ കര്‍ത്തവ്യം.ഒരു രോഗി ബോധം നശിച്ചു മുന്‍പില്‍ വരുമ്പോള്‍,മൂക്കു ചുളിക്കാതെ, കണ്ണ് മിഴിക്കാതെ അവരുടെ വിസര്‍ജ്യങ്ങള്‍ അളന്നു കുറിച്ച്,അവരുടെ സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന,അവരുടെ ജീവന് കാവല്‍ നില്‍ക്കുന്ന, പവിത്രമായ ഒരു ജോബിനെയാണ് താങ്കള്‍ അപമാനിച്ചിരിക്കുന്നത്.
ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത?
#DurgadasSisupalan.ഇതിനു താങ്കള്‍ മറുപടി പറഞ്ഞേപറ്റൂ.
ഞങ്ങളുടെ മുന്‍പില്‍ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കള്‍ക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ ഒന്നോര്‍ക്കുക അന്നും ഞങ്ങള്‍ നിറമനസോടെ വെള്ളം ഇറ്റിച്ചു തരും താങ്കളുടെ ചുണ്ടുകളിലേക്ക്. കാരണം ഞങ്ങള്‍ നഴ്‌സിംഗ് എന്ന ജോലിയോട് പൂര്‍ണമായും കൂറ് പുലര്‍ത്തുന്നവര്‍ ആണ്. സര്‍വീസ് oriented ആണ് ഞങ്ങളുടെ പ്രൊഫഷന്‍. ഇത്രയും വലിയ മഹാമാരി വന്നു ലോകം മൊത്തം കുലുക്കിയിട്ടും നിങ്ങളെ പോലുള്ള വിഷ ജന്തുക്കള്‍ ഇനിയും. ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ആണ് അത്ഭുതം.
സ്മിത ദീപു.
ഖത്തര്‍.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി