അഴിമതി തടയേണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അഴിമതിക്കാരാരായി; ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ; കേന്ദ്ര സര്‍ക്കാരിനെതിരെ എംഎ ബേബി

അഴിമതി തടയേണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അഴിമതിക്കാരാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക, വേലി തന്നെ വിളവ് തിന്നുക എന്ന് പറയുന്നതുപോലെയുള്ള സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇ ഡിയെ രാഷ്ട്രീയമായി ഒരുപാട് കാലമായി ദുരുപയോഗപ്പെടുത്തി കൊണ്ടിരിക്കുയാണ്. ആ രാഷ്ട്രീയ ദുരപയോഗപ്പെടുത്തലിനെ കുറിച്ച് എല്ലാവരും ഉന്നയിച്ചിരുന്നു. ഇപ്പോള്‍ അഴിമതി തടയാന്‍ കൂടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഇഡി തന്നെ അഴിമതിക്കാരാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുന്നത്. എന്തായാലും അതിന്റെ അന്വേഷണം പുരോഗമിക്കട്ടെ. കൂടുതല്‍ വസ്തുതകള്‍ പുറത്തുവരട്ടെയെന്നും ബേബി പറഞ്ഞു.

അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇ ഡി) കൊച്ചി യൂണിറ്റ് മുന്‍ ഉദ്യോസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് വിജിലന്‍സ് പരിശോധിക്കുകയാണ്. വിരമിച്ചവരുടെയും മറ്റു യൂണിറ്റുകളിലേക്ക് സ്ഥലം മാറിയവരുടെയും പങ്കാണ് അന്വേഷിക്കുക. ഇതിനായി അറസ്റ്റിലായവരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനാണ് വിജിലന്‍സ് തീരുമാനം. ഇതോടൊപ്പം പ്രതികളുടെ ഫോണ്‍ രേഖകളും വിശദമായി പരിശോധിക്കുന്നുണ്ട്.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍