ഗവർണറെ അനുകൂലിച്ച പ്രസ്താവന; കെ സുധാകരൻ അത്ഭുതപ്പെടുത്തി, ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എംവി ഗോവിന്ദൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പ്രസ്താവന അത്ഭുതകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കാവിവത്കരണത്തെ കെ സുധാകരൻ വെള്ളപൂശുന്നു. കാവിവത്കരണത്തിന്റെ ഓഹരിപറ്റാൻ കോൺഗ്രസ് തയ്യാറായെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

അതേ സമയം ഈ വിഷയത്തിൽ മുസ്ലീം ലീഗ് പ്രതികരിച്ചില്ലെന്നും .അവർ നിലപാട് വ്യക്തമാക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.സെനറ്റിൽ സംഘ്പരിവാറുകാരെ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവരിലും കൊള്ളാവുന്നവരുണ്ടാവും എന്ന പ്രസ്താവനയാണ് വിവാദമായത്. എന്നാൽ സംഘ്പരിവാർ അനുകൂല പ്രസ്താവന പാടില്ലായിരുന്നു. കെ സുധാകരന് നിരന്തരം നാക്കുപിഴ വരുന്നത് തലവേദനയാകുന്നുവെന്നും കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു.

കെ .പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സംഘ്പരിവാർ അനുകൂല പ്രസ്താവന സി.പി.ഐ .എമ്മിന് ആയുധമായെന്ന് കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ വിമർശനം.ഇത്തരം പ്രസ്താവനകൾ പാർട്ടിയെ മാത്രമല്ല, മുന്നണിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നു എന്നാണ് വിമർശനം. അതുകൊണ്ട് ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും അഭിപ്രായങ്ങളുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ