ജനങ്ങളാകെ എല്‍ഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ആഗ്രഹിക്കുന്നു; പിവി അന്‍വര്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എം സ്വരാജ്

കേരളത്തിലെ ജനങ്ങളാകെ എല്‍ഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ്. എല്‍ഡിഎഫിനെ ചില കാരണങ്ങളാല്‍ എതിര്‍ക്കുന്നവര്‍ക്കും ഉള്ളിന്റെയുള്ളില്‍ ആ ആഗ്രഹമുണ്ടെന്നും സ്വരാജ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുള്ള ചവിട്ടുപടിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

പലകുറി ഇടതുപക്ഷം വിജയിച്ച മണ്ഡലമാണ് നിലമ്പൂര്‍. എല്‍ഡിഎഫ് പോരാട്ടം എല്ലാ ഇടതുപക്ഷവിരുദ്ധ ശക്തികള്‍ക്കും എതിരെയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനും തദ്ദേശ തിരഞ്ഞെടുപ്പിനും മുന്‍പുള്ള ഒരേയൊരു ഉപതിരഞ്ഞെടുപ്പാണിത്. ഇനിയൊരു ഉപതിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും സ്വരാജ് പറഞ്ഞു.

പിവി അന്‍വര്‍ മത്സരിച്ചാലും ഇല്ലെങ്കിലും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. മത്സരരംഗത്തേക്ക് കടന്നുവരുന്നവര്‍ക്കെല്ലാം സ്വാഗതം. പാര്‍ട്ടിയുടെ നടപടിക്രമങ്ങളും രീതികളും അനുസരിച്ചാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. തന്നെ സ്ഥാനാര്‍ഥിയാക്കിയുള്ള പാര്‍ട്ടിയുടെ തീരുമാനത്തിനു പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ടാവാം. അതിനെ സംബന്ധിച്ച് താന്‍ വിശദീകരിക്കുന്നത് ഉചിതമല്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Latest Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ