പി ജയരാജന്റെ മോർച്ചറി പ്രയോഗം തള്ളി എം. ഗോവിന്ദൻ, പ്രകോപനപരമായ നിലപാടിനെ സി.പി.എം അംഗീകരിക്കുന്നില്ലെന്നും സമാധാനം വേണമെന്നും സംസ്ഥാന സെക്രട്ടറി

പി ജയരാജന്റെ മോർച്ചറി പ്രയോഗത്തെ തള്ളി അതിന് എതിരെ നിലപാടുമായി വന്നിരിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ. പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇങ്ങോട്ട് ആരെങ്കിലും എന്തെങ്കിലും പറയുകയും മനഃപൂർവം പ്രകോപനം ഉണ്ടാക്കുകയും ചെയ്താൽ കൈകെട്ടി നോക്കി നിൽക്കുക അല്ല സി.പി.എം പറയുന്ന നിലപാട് എന്നും അതെ രീതിയിൽ തിരിച്ചും പറയുമെന്നും പറഞ്ഞ ഗോവിന്ദൻ ഈ വിഷയത്തിൽ ആരുടെ ഭാഗത്താണ് തെറ്റെന്നത് അന്വേഷിക്കുമെന്നും പറഞ്ഞു.

സ്പീക്കർ എ എൻ ഷംസീറിൻറെ വിവാദ പ്രസംഗത്തെ ചൊല്ലിയാണ് പി. ജയരാജനും ബി.ജെ പിയും കഴിഞ്ഞ ദിവസം വാക്ക്പോരിൽ ഏർപ്പെട്ടത്. ഈ മാസം ഇരുപത്തിയൊന്നിന് കുന്നത്തുനാട് വെച്ച് ഷംസീർ നടത്തിയ പ്രസംഗമാണ് കൊലവിളികൾക്ക് ആധാരം. പ്രസംഗത്തിൽ ഹിന്ദുക്കളെ അവഹേളിച്ചെന്നും വിശ്വാസത്തെ കളിയാക്കി എന്നും ആരോപിച്ചായിരുന്നു സംഘപരിവാർ എത്തിയത്.

തലശ്ശേരി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ യുവമോർച്ച ജന.സെക്രട്ടറി കെ.ഗണേഷ് കൈവെട്ടൽ സംഭവുമായി ചേർത്ത് ഷംസീറിനെതിരെ ഭീഷണി മുഴക്കി. കൈവെട്ട് കേസിലെ ജോസഫ് മാഷിന്റെ അവസ്ഥ ആയിരിക്കും ഷംസീറിന് ഉണ്ടാകുക എന്നതായിരുന്നു ഭീക്ഷണിയിൽ പറഞ്ഞത്. പിന്നെ ഇരു വിഭാഗത്തിന്റെയും അണികളിൽ ചിലർ സൈബർ ഇടങ്ങളിൽ വാക്ക്പോരുകൾ നടത്തി.

ഷംസീറിനെ തൊട്ടുകളിച്ചാൽ യുവമോർച്ചക്കാരുടെ സ്ഥാനം ഉറപ്പായിട്ടും മോർച്ചറിയിൽ ആയിരിക്കുമെന്നാണ് മറുപടിയായി ജയരാജൻ പറഞ്ഞത്. ഇതിന് എതിരെ യുവമോർച്ച പൊലീസിൽ പരാതി നൽകി. എന്തായാലും ഗോവിന്ദന്റെ നിലപാട് ജയരാജന്റെ നില കൂടുതൽ പരുങ്ങലിൽ ആക്കിയിട്ടുണ്ട്.

Latest Stories

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍

പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു