ലക്‌സ് ക്യാമ്പര്‍വാന്‍ എത്തി; വിനോദ സഞ്ചാരം ഇനി കാരവാനില്‍

കേരള ടൂറിസത്തിന് പുത്തനുണര്‍വേകാന്‍ ലക്‌സ് ക്യാമ്പര്‍വാന്‍ തിരുവനന്തപുരത്ത് എത്തി. ഇനി കാരവാനില്‍ താമസിച്ചു കൊണ്ട് യാത്രകള്‍ ചെയ്യാം. കാരവാന്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരുമായി സഹകരിച്ച് ഹോളിഡെയ്‌സ് ഇന്ത്യ പ്രൈവറ്റാണ് കാരവാന്‍ കേരളത്തില്‍ എത്തിച്ചത്. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാഹനം ഔദ്യോഗികമായി പുറത്തിറക്കി.

നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് താമസിക്കാനുള്ള സൗകര്യം  വാഹനത്തില്‍ ഉണ്ട്. ഈ വാഹനത്തിനുള്ളില്‍ താമസിച്ച് കൊണ്ട് യാതൊരു ബുദ്ധിമുട്ടും കൂടാതെ കാട്ടിലൂടെയും മലകളിലൂടെയും സഞ്ചരിച്ച് അതിന്റെ മനോഹാരിത ആസ്വദിക്കാം. കര്‍ണാടക ആസ്ഥാനമായ കമ്പനിയും സര്‍ക്കാരും കൈകോര്‍ത്താണ് കാരവാന്‍ എത്തിച്ചത്.

കേരളത്തിലെ ടൂറിസം മേഖലയെ വളര്‍ത്തികൊണ്ട് വരുന്നതിനായി സെപ്റ്റംബര്‍ മാസത്തിലാണ് ഇവിടെ കാരവാന്‍ ടൂറിസം പ്രഖ്യാപിച്ചത്. ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതിക്ക് ഇതിനോടകം നല്ല പ്രതികരണമാണ് ലഭിച്ചത്. കാരവാന് വേണ്ടി ഇതുവരെ 198 അപേക്ഷകള്‍ ലഭിച്ചു. കാരവാന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനായി 54 അപേക്ഷകളും ലഭിച്ചു.

കാരവാന്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി അനുകൂലമായ സമീപനമാണ് വ്യവസായ വകുപ്പില്‍ നിന്നും ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് കാരവാനുകള്‍ വാങ്ങുന്നതിനും പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുമായി പരമാവധി അഞ്ച് കോടി രൂപ വരെ വായ്പ നല്‍കാനാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) തീരുമാനിച്ചിട്ടുള്ളത് എന്നും പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഹൗസ് ബോട്ട് ആരംഭിച്ച് മൂന്നര പതിറ്റാണ്ടിനു ശേഷമാണ് ടൂറിസം വകുപ്പ് മറ്റൊരു വലിയ പദ്ധതി വിഭാവനം ചെയ്യുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ