ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് ശക്തിപ്രാപിക്കും, കേരളത്തിൽ 5 ദിവസം മഴ സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരും. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം.

ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന അതിതീവ്ര ന്യൂനമർദ്ദം നാളെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്നാണും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ മഴയ്ക്ക് സാധ്യത. അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ട ശേഷം മഴ സാഹചര്യം കൂടുതൽ ശക്തമായേക്കാനും സാധ്യതയുണ്ട്.

ഇന്ന് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടാൽ നാളെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഡിസംബർ 4 വൈകുന്നേരത്തോടെ തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാട് തീരത്ത് ചെന്നൈക്കും മച്ചലിപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 02-12-2023 (ഇന്ന്) രാത്രി 11.30 വരെ 0.4 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു