വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴ

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

വടക്കന്‍ കേരളത്തിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്കന്‍ തമിഴ്നാട്, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍, കാസര്‍ഗോഡ്, മാഹി തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണം.

മല്‍സ്യബന്ധന ബോട്ടുകള്‍ വള്ളങ്ങള്‍ മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക എന്നിവയാണ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍.

Latest Stories

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ റോഡ് ഷോയും ആഘോഷവും; കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി

'മോഹൻലാലോ മമ്മൂട്ടിയോ? ഇത് അൽപ്പം അന്യായമായ ചോദ്യമാണ്..; കിടിലൻ മറുപടി നൽകി നടി മാളവിക മോഹനൻ

'മധുരയില്‍ നിന്നും വിജയ് മത്സരിക്കും; ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും'; അതിരുവിട്ട ആത്മവിശ്വാസവുമായി തമിഴക വെട്രി കഴകം

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ

കോഴിക്കോട് ജില്ലയിൽ കാറ്റും മഴയും, നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

'350 ദിവസത്തോളം വെറുതെ ഇരുന്നു, അദ്ദേഹത്തെ ഞാൻ ബ്ലോക്ക് ആക്കിയിരിക്കുകയാണ്'; സംവിധായകൻ ശങ്കറിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ്‌ എഡിറ്റർ ഷമീർ മുഹമ്മദ്

അമിത് ഷായ്‌ക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

IPL 2025: എലിമിനേറ്ററിൽ ആ ടീമിനെ എങ്ങാനും ആർസിബിക്ക് കിട്ടിയാൽ തീർന്നു കഥ, അതിന് മുമ്പ്...; കോഹ്‌ലിക്കും കൂട്ടർക്കും അപായ സൂചന നൽകി ആകാശ് ചോപ്ര

കാലവർഷം കേരളത്തിലെത്തി; മൺസൂൺ ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു