കേരളം ജനവിധിയെഴുതി; പോളിംഗ് ശതമാനം 70 ; ഏറ്റവും കൂടുതൽ കണ്ണൂർ; കുറവ് പത്തനംതിട്ട

ലോക്സഭാ വോട്ടെടുപ്പിൽ കേരളത്തിൽ ഭേദപ്പെട്ട പോളിംഗ്. 70.03 ശതമാനം ആളുകളാണ് സംസ്ഥാനത്ത് ജനവിധി കുറിച്ചത്. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 65 ശതമാനത്തിന് മുകളിലാണ്. അതേസമയം രാത്രി വൈകിയും പലയിടങ്ങളിലും പോളിങ് തുടരുന്നുണ്ട്.

കണ്ണൂരിൽ (75.32) ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ടയാണ് (63.32) ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം. പത്ത് മണ്ഡലങ്ങളിൽ 70 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്.

ലോക്സഭയിലേക്ക് കേരളത്തിലെ 20 മണ്ഡലങ്ങളിൽ നിന്നും 194 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, വീണാ ജോർജ്, പി.പ്രസാദ്, സിനിമാ താരങ്ങളായ മമ്മൂട്ടി, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ശ്രീനിവാസൻ തുടങ്ങിയവരും പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം:
1. തിരുവനന്തപുരം-66.39
2. ആറ്റിങ്ങല്‍-69.36
3. കൊല്ലം-67.79
4. പത്തനംതിട്ട-63.32
5. മാവേലിക്കര-65.83
6. ആലപ്പുഴ-74.14
7. കോട്ടയം-65.57
8. ഇടുക്കി-66.34
9. എറണാകുളം-67.82
10. ചാലക്കുടി-71.50
11. തൃശൂര്‍-71.70
12. പാലക്കാട്-72.20
13. ആലത്തൂര്‍-72.12
14. പൊന്നാനി-67.22
15. മലപ്പുറം-71.10
16. കോഴിക്കോട്-72.67
17. വയനാട്-72.52
18. വടകര-72.71
19. കണ്ണൂര്‍-75.32
20. കാസര്‍ഗോഡ്-73.84

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ