മദ്യനികുതി ഇളവ് പിൻവലിക്കണം; പാർട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചർച്ച നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു: വി. എം. സുധീരൻ

വി. ഡി സതീശൻ അവതരിപ്പിച്ച ബജറ്റിലെ മദ്യനികുതി ഇളവ് പിൻവലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരൻ. നിയമസഭയിൽ ഇത്തരമൊരു പ്രൊപ്പോസൽ അവതരിപ്പിക്കുന്നതിന് മുൻപു തന്നെ പാർട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചർച്ച നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തിന്റെ വ്യാപനം കുറയ്ക്കുക, ലഹരിക്ക് അറുതിവരുത്തുകയെന്നാതാണ് യുഡിഎഫ് നയം. അത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും സുധീരൻ പറഞ്ഞു. ലഹരി വ്യപാനത്തിനെതിരെ ആഭ്യന്തരവകുപ്പ് നന്നായി പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നു. എക്‌സൈസ് വകുപ്പിനും അതുപോലെ ഉത്തരവാദിത്വമുണ്ട്. മദ്യത്തെ ഒഴിവാക്കിക്കൊണ്ട് ലഹരിയില്ല. മദ്യവും മയക്കുമരുന്നുമെല്ലാം ഒരേ ഗണത്തിൽ പെടുന്നതാണെന്നും സുധീരൻ പറഞ്ഞു.

പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് മദ്യവ്യാപനം ശക്തിപ്പെട്ടത് 29 ബാർ ഉളളിടത്ത് നിന്ന് ആയിരത്തോളമായി. ഇപ്പോഴെങ്കിലും സംസ്ഥാനത്തെ ബാറുകളുടെ എണ്ണം പുറത്തുവരണം. മദ്യനയത്തിൽ യുഡിഎഫിലും പാർട്ടിയിലും വിശദമായി ചർച്ച നടത്തി സമഗ്രമായ മദ്യനയം രൂപീകരിക്കണമെന്നും സുധീരൻ പറഞ്ഞു. മദ്യനികുതി കുറയ്ക്കുന്നത് സംബന്ധിച്ച് സമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. ഫിനാൻസ് ബിൽ അവതരിപ്പിക്കുന്ന വേളയിൽ ഈ നിർദേശങ്ങൾ ഒഴിവാക്കുന്ന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് നയങ്ങളാണ് സംസ്ഥാനത്തെ മദ്യവ്യാപനത്തിന് കാരണം. അതിനെ വിമർശിച്ചയാളണ് അന്നത്തെ പ്രതിപക്ഷ നേതാവായ ഇന്നത്തെ മുഖ്യമന്ത്രി വിഡി സതീശൻ. അന്ന് വിമർശിച്ച കാര്യങ്ങൾ ഉൾക്കൊണ്ട് ശക്തമായ നടപടികൾ സ്വീകരിക്കണം. യുഡിഎഫിന്റെ പ്രഖ്യാപിതനയമാണിത്. മദ്യനികുതി കുറയ്ക്കുന്നതുകൊണ്ട് ഗുണമുണ്ടാകുക മദ്യക്കമ്പനികൾക്കാണെന്നും സുധീരൻ പറഞ്ഞു.

Latest Stories

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണ സംഭവം: 'അസ്വാഭാവികമായി ഒന്നുമില്ല', അന്വേഷണം ആവശ്യമില്ലെന്ന് ഡിജിപിക്ക് കത്ത് നൽകിയതായി മന്ത്രി

'ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നു, എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കും'; രണ്ടാം ഘട്ടം ആരംഭിച്ചെന്ന് രമേശ് ചെന്നിത്തല

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്; 10,000 രൂപയുടെ നഷ്‌ടമെന്ന് എഫ്ഐആർ

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം; വൻ നാശനഷ്ടം, ആയിരത്തിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്

ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി

'വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുൻപ്, ലൊക്കേഷൻ കണ്ടെത്തിയത് ട്രെക്കിങ് മൊബൈൽ ആപ്പ് വഴി'; പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല; വിശദമായി ചർച്ച നടത്താൻ യുഡിഎഫ്

കൗൺസിലർ ആർ സുഗതന് തിരിച്ചടി; കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

'വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശൻ, ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുന്നു'; വിമർശിച്ച് ദേശാഭിമാനി

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്