സംസ്ഥാനത്ത് പകുതി വിലയില്‍ മദ്യം; ഓഫര്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ മാത്രം

സംസ്ഥാനത്ത് വന്‍ നികുതി നല്‍കി വാങ്ങുന്ന മദ്യം പകുതി വിലയില്‍ ലഭിച്ചാലോ? മദ്യപന്മാര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇനി പകുതി വിലയ്ക്ക് മദ്യം ലഭിക്കും. സ്റ്റോക്ക് ക്ലിയറന്‍സിന്റെ ഭാഗമായാണ് പകുതി വിലയില്‍ മദ്യം നല്‍കുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ മാത്രമാണ് ഇത്തരത്തില്‍ കിഴിവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രാന്റിയുടെ വിലയിലാണ് 50 ശതമാനം കിഴിവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലൂ ഓഷ്യന്‍ ബിവറേജസ് എന്ന കമ്പനിയാണ് വിലക്കിഴിവില്‍ വില്‍പ്പന നടത്തുന്നത്. കമ്പനി ചില ബ്രാന്‍ഡുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിലക്കുറവ്.

1310 രൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്ന ബ്രാന്റി 650 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതേസമയം, വില കുറച്ചുള്ള വില്‍പ്പന ഒരുതരത്തിലും സര്‍ക്കാരിനെയോ ബിവറേജസ് കോര്‍പ്പറേഷനേയോ ബാധിക്കില്ല. സര്‍ക്കാര്‍ നികുതിക്കോ ബെവ്‌കോയ്ക്ക് ലഭിക്കുന്ന കമ്മീഷനിലോ ഒരു കുറവും വരില്ലെന്നതാണ് സുപ്രധാനമായ മറ്റൊരു കാര്യം.

വിലയില്‍ വരുന്ന കുറവിന്റെ മുഴുവന്‍ ബാധ്യതയും കമ്പനി ഏറ്റെടുക്കും. ചില ബ്രാന്‍ഡുകള്‍ ഇനി മുതല്‍ വിപണിയില്‍ വില്‍ക്കേണ്ടതില്ലെന്ന കമ്പനി തീരുമാനം നടപ്പിലാക്കുമ്പോള്‍ അത് സര്‍ക്കാരിനോ ബിവറേജസ് കോര്‍പ്പറേഷനോ നഷ്ടം സംഭവിക്കാത്ത രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്