ലൈഫ് മിഷന്‍ കേസ്; സ്വപ്‌ന സുരേഷിന് സി.ബി.ഐ നോട്ടീസ്

ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ സിബിഐ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്നായിരുന്നു ഇ ഡി സ്വീകരിച്ചിരുന്ന നിലപാട്. ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്‌ന ആവര്‍ത്തിക്കുന്നത്. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. അതിനിടെ ക്രൈബ്രാഞ്ചിന് എതിരെ ഗുരുതര ആരോപണങ്ങളുമായി സ്്വപ്‌ന ഇന്നലെ രംഗത്തെത്തിയിരുന്നു.

ഗൂഢാലോചന കേസിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ട് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഗൂഢാലോചന കേസിനെ കുറിച്ചല്ല, രഹസ്യമൊഴിയെ കുറിച്ചാണ് ചോദിച്ചത്. വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖകള്‍ എവിടെയെന്നും വീണാ വിജയന് ബിസിനസ് നടത്തിക്കൂടെയെന്നും അന്വേഷണ സംഘം ചോദിച്ചു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കൂടുതല്‍ കലാപക്കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തി. എഴുന്നൂറിലേറെ കലാപക്കേസുകളില്‍ പ്രതിയാക്കുമെന്നായിരുന്നു ഭീഷണിയെന്നും കൊച്ചിയില്‍ സ്വപ്ന മാധ്യമങ്ങളോട് സംസാരിക്കവെ സ്വപ്ന പറഞ്ഞു.

എച്ച്ആര്‍ഡിഎസുമായുള്ള ബന്ധം ഒഴിവാക്കണം. കെ കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിവാക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. 164 പ്രകാരമുള്ള രഹസ്യമൊഴിക്ക് വിലയില്ലെന്ന് പറഞ്ഞുവെന്നും സ്വപ്ന വ്യക്തമാക്കി. തന്റെ അന്നം മുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമാധാനമായോ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി