മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മുനമ്പം ഭൂമി പ്രശ്നത്തിൽ സമവായ ചർച്ചനടത്തി സാദിഖലി തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും. വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായാണ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തിയത്. എത്രയും വേഗം പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്ന് ചർച്ചയിൽ നിർദേശം. മുനമ്പം ഭൂസംരക്ഷണ സമിതി പ്രതിനിധിയും ചർച്ചയിൽ പങ്കെടുത്തു

മുനമ്പം പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ് അറിയിച്ചു. മാനുഷിക പ്രശ്‌നമാണ്, മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും ബിഷപ്പ് പറഞ്ഞു. അതേസമയം ചർച്ച പോസിറ്റീവായിരുന്നുവെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.

അതേസമയം വിഷയം രമ്യമായി പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എത്രയും വേഗം വിഷയത്തിൽ പരിഹാരം ഉണ്ടാകണമെന്നാണ് തീരുമാനം. വിഷയവുമായി ബന്ധപ്പെട്ട ചർച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സൗഹൃദ അന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നെതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest Stories

ആശമാരുടെ സമരം ഓണറേറിയം 21,000 രൂപയാക്കാൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രി, അടുത്ത ഘട്ടത്തിൽ വീണ്ടും ഉയർത്തും

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

“ജനവിധിയുടെ ചുവന്ന മുന്നറിയിപ്പ്: അഹങ്കാര രാഷ്ട്രീയം തകർത്ത സിപിഎമ്മിന്റെ ആന്തരിക പ്രതിസന്ധി”

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

'അമ്മാളുഅമ്മ എന്ന പേര് സതീശൻ ഇട്ടതാണ്, മകനെപോലെയല്ല മകനാണ്'; വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ കാണാൻ എത്തി സീത ലക്ഷ്മി അമ്മാൾ

'ജൂൺ 15മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ആശമാരുടെ വേതനം 3000 രൂപ കൂട്ടി'; ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

ആദ്യമായി നിയമസഭയിലെത്തി; ആദ്യം തന്നെ മന്ത്രിയായി !

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് വി ഡി സതീശൻ

മെയ് 18-ന്റെ രാഷ്ട്രീയം: കേരളം ഏത് വഴിയിലേക്ക്?

'വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍'; കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്ന് പ്രധാനമന്ത്രി