അയോദ്ധ്യ കേസ്: വിധിയില്‍ തൃപ്തരല്ല, നിയമവശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികളെന്ന് മുസ്‌ലിം ലീഗ്

ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധിയില്‍ തൃപ്തരല്ലെന്ന് മുസ്‌ലിം ലീഗ്. തര്‍ക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം പണിയാമെന്നും പകരമായി മുസ്ലിംങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമുള്ള കോടതി വിധി നിരാശാജനകവും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ്. തര്‍ക്കഭൂമി പൂര്‍ണമായി ഒരു വിഭാഗത്തിന് നല്‍കിയ കോടതി, പള്ളി പൊളിച്ചതും വിഗ്രഹം കൊണ്ടുപോയി വെച്ചതും നിയമവിരുദ്ധമാണെന്നും പറയുന്നു. ഇത്തരം നിരവധി വൈരുദ്ധ്യങ്ങളാണ് വിധിയിലുള്ളതെന്നും നേതാക്കള്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.

നിയമവശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. രാജ്യത്തെ മുഴുവന്‍ മുസ്‌ലിം സംഘടനകളുമായും മതേതര രാഷ്ട്രീയ പാര്‍ട്ടികളുമായും ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തും. ഇതിനായി ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ ചുമതലപ്പെടുത്തി.

രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നതു കൊണ്ടാണ് വിധി അംഗീകരിക്കുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം നിയമത്തിന്റെ പരിധിയില്‍ നിന്നു കൊണ്ടുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-ശിവസേന സഖ്യത്തെ കുറിച്ച് പിന്നീട് നിലപാട് വ്യക്തമാക്കാമെന്നും നേതാക്കള്‍ പറഞ്ഞു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ: ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ്, ഇ.ടി മുഹമ്മദ് ബഷീര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ