നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം; സിപിഎം വിട്ടു വന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയസാഹചര്യം അനുസരിച്ച് : ഷാഫി പറമ്പിൽ

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണമെന്നും ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹവുമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്നും ഷാഫി പറമ്പിൽ എംപി. കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേതൃത്വത്തിൻ്റെ തീരുമാനങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നം കോൺഗ്രസിൽ മാത്രമല്ല ഉള്ളത്. ഡൽഹിയിൽ നടക്കുന്നത് എംപിമാരെ കുറിച്ചുള്ള ചർച്ച മാത്രമല്ല. മറ്റ് സീറ്റുകളിലേക്കുള്ള ചർച്ചയും നടക്കുന്നുണ്ട് എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

എംപിമാരിലേക്ക് വിഷയം കേന്ദ്രീകരിക്കേണ്ടതില്ല. പികെ ശശിയുടെ കാര്യത്തിൽ പാർട്ടിയെടുക്കുന്നതാണ് തൻ്റെയും തീരുമാനം. സിപിഎം വിട്ടു വന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.

Latest Stories

'മുഖ്യമന്ത്രിയാകാൻ മാനദണ്ഡം ഫ്ലക്സുകളല്ല, സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്'; രമേശ് ചെന്നിത്തല

പാര്‍ട്ടിയും സെക്രട്ടറിയും പിണറായിയെ അഴിഞ്ഞാടാന്‍ വിട്ടു; തോല്‍പ്പിച്ചത് ക്യാപ്റ്റനെന്ന് സെബാസ്റ്റ്യന്‍ പോള്‍; 'ഭരണമല്ല, പിണറായി എന്ന വ്യക്തിയാണ് പ്രശ്‌നം'

'മൂന്നിടത്ത് ബിജെപി ജയിച്ചത് വലിയ വിപത്ത്, എല്ലാ മതേതരശക്തികളും ഗൗരവമായി കാണണം'; തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്ന് ബിനോയ് വിശ്വം

'രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യൻ, വിഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു'; ജി സുകുമാരൻ നായർ

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ സജീവമാക്കി ടിവികെ; കോൺ​ഗ്രസ് പിന്തുണയ്ക്ക് പിന്നാലെ സിപിഐക്കും സിപിഎമ്മിനും വിജയ് കത്ത് നല്‍കി

'പട നയിച്ചവന്‍ നാട് നയിക്കട്ടെ', വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവ്യശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് മെയ്‌ലുകളും ഫെയ്‌സ്ബുക്ക് മുറവിളികളും

ബെംഗളൂരു ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

എന്റെ പാർട്ട്ണറെ മറന്ന് സെഞ്ചുറി നേടണമെങ്കിൽ ഞാൻ അത്രയും സെൽഫിഷ് ആകണം, അങ്ങനെ ഒരാളല്ല ഞാൻ: സഞ്ജു സാംസൺ

വിജയ്ക്ക് പിന്തുണ നൽകാമെന്ന് കോൺഗ്രസ്; തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും രോഹിതിന്റെ ഫോമിന് ഒരു മാറ്റവുമില്ല: സുനിൽ ഗവാസ്കർ