'മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരും'; പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ലേഖനം

മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി. സാമൂഹികക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ മുഖ്യമന്ത്രി പറയുന്നു. ജനപിന്തുണയിൽ ഉറച്ച മുന്നേറ്റം എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വികസന പദ്ധതികൾ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രിവ ഉറപ്പ് നൽകുന്നു.

സർക്കാരിൻ്റെ പ്രവർത്തനങ്ങൾ സുതാര്യമായി നടത്തുകയും നേട്ടങ്ങളും പരിമിതികളും ജനങ്ങളോട് തുറന്നുപറയുകയും ചെയ്യുന്നു. ഈ ഉറച്ച സമീപനത്തിനുമുന്നിൽ പൊള്ളയായ ആരോപണങ്ങൾ തകർന്നു തരിപ്പണമാകുന്നു. നൂതന മാതൃകകൾ കണ്ടെത്തി കൂടുതൽ നേട്ടങ്ങൾ ആർജിക്കാനാണ് ശ്രമം. അടിസ്ഥാനരഹിത ആരോപണങ്ങൾക്കും വ്യാജ നിർമിതികൾക്കും ജനങ്ങൾ മുന്നിൽ സ്വീകാര്യത ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തന്നെ. അത് അംഗീകരിക്കാൻ പ്രതിപക്ഷത്തെ ചിലർക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ വിമർശനം.

അതേസമയം ലേഖനത്തിൽ ഇന്നും പ്രതിപക്ഷത്തിന് വിമർശനമുണ്ട്. കേന്ദ്രം ഭരിച്ച കാലത്ത് കേരളത്തിലെ റെയിൽവേ വികസനത്തെ കോൺഗ്രസ് തീർത്തും അവഗണിച്ചു. ഇപ്പോൾ റെയിൽവേ വികസനത്തിനായി ഇടതുപക്ഷം പദ്ധതികളാവിഷ്‌കരിക്കുകയും കേന്ദ്രത്തോട് ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോൾ അവ അനുവദിക്കരുത് എന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. കേരളം മെച്ചപ്പെടരുത് എന്ന് കരുതുന്ന വിധത്തിലേക്ക് അവർ അധഃപതിച്ചു. കേരളത്തോടും ഇവിടുത്തെ ജനങ്ങളോടും ശത്രുതാനിലപാടാണ്. ഏതാനും ചില മാധ്യമങ്ങളുമായി ചേർന്നാൽ എൽഡിഎഫ് സർക്കാരിനെ തകർക്കാമെന്ന വ്യാ മോഹമാണ് യുഡിഎഫിനെന്നും ലേഖനത്തിൽ വിമർശനമുണ്ട്.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "