ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല അല്‍പ്പസമയത്തിനകം; അണിചേരാന്‍ 70 ലക്ഷം പേരെന്ന് സിപിഎം

പൗരത്വ നിയമ ഭേദഗതിക്കെതിരേ കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ ഇടതുമുന്നണി തീര്‍ക്കുന്ന  മനുഷ്യമഹാശൃംഖല അല്‍പസമയത്തിനകം ആരംഭിക്കും. സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകരടക്കം വിവിധ കേന്ദ്രങ്ങളിലേക്ക് എത്തി തുടങ്ങി. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാണ് സിപിഎം മനുഷ്യ മഹാശൃംഖല തീര്‍ക്കുന്നത്.

വൈകീട്ട് നാലിന് കാസര്‍കോട്ടുനിന്ന് പാതയുടെ വലതുവശത്ത് ഒരുക്കുന്ന മനുഷ്യമഹാശൃംഖലയില്‍ 60 മുതല്‍ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിക്കാനാണ് മുന്നണി തീരുമാനം. ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്ക് ഉണ്ടാകുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

വൈകീട്ട്  നാലിന് മഹാശൃംഖലയില്‍ ഭരണഘടനയുടെ ആമുഖംവായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുക്കുകയും ചെയ്യും. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗങ്ങളും നടത്തും. കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ളയും തെക്കേയറ്റത്ത് എം.എ. ബേബിയും അണിചേരും.

ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കം വലിയ ജനപിന്തുണയായാണ് ഇടത് മുന്നണി മനുഷ്യമഹശൃംഖലയില്‍ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രനും അണിചേരും. സമസ്‍ത എപി വിഭാഗം നേതാക്കളും കാസര്‍കോട് ശൃംഖലയില്‍ ചേരുന്നുണ്ട്. മുസ്ലീം ലീഗിൽ നിന്നടക്കമുള്ള അണികൾ കക്ഷി രാഷ്ട്രീയത്തിനതീതമായി ചങ്ങലയിൽ കണ്ണിയാകുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നു. മലപ്പുറത്ത് നിന്നും തരിഗാമി അണിചേരും.

കാസര്‍കോട്ടുനിന്ന് കോഴിക്കോട് രാമനാട്ടുകര വരെ ദേശീയപാതയിലാണ് പ്രവര്‍ത്തകര്‍ അണിനിരക്കുക. രാമനാട്ടുകരയില്‍നിന്ന് മലപ്പുറം, പെരിന്തല്‍മണ്ണ, പട്ടാമ്പി വഴി തൃശ്ശൂരിലെത്തി കളിയിക്കാവിള വരെ വീണ്ടും ദേശീയപാതയിലാണ് മനുഷ്യമഹാശൃംഖല. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകര്‍ ആലപ്പുഴയിലെത്തും. വയനാട്, ഇടുക്കി ജില്ലകളില്‍ പ്രദേശിക ശൃംഖലയൊരുക്കും.

Latest Stories

ആലപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണു; വെള്ളത്തില്‍ വീണ ഒരാളുടെ മൃതദേഹം കണ്ടെത്തി

കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി; ബിജെപി ഓഫീസില്‍ കേക്കുമായി ക്രൈസ്തവ നേതാക്കള്‍

IND vs ENG: "സൂപ്പർമാൻ ഫ്രം ഇന്ത്യ"; ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി സച്ചിൻ ടെണ്ടുൽക്കർ

'ഗുരുക്കന്മാര്‍ പറഞ്ഞുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്?'; അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുകേഷ് എംഎല്‍എ

അടൂരിന്റെ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റം; നടക്കുന്നത് പഴയ ഫ്യൂഡല്‍ വ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെന്ന് കെ രാധാകൃഷ്ണന്‍ എംപി

ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ശേഷം ഇങ്ങനെ

നിർമാണത്തിലിരിന്ന പാലത്തിന്റെ സ്പാൻ തകർന്ന് അപകടം; കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു

'നമുക്കൊരു വൈകുന്നേരം ഒന്നിച്ചുകൂടാം', മോഹൻലാലിന്റെ അഭിനന്ദന സന്ദേശത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ

IND vs ENG: അതെ... സിറാജ്, നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്; ഓവലിൽ ജയം പിടിച്ചുപറിച്ച് ഇന്ത്യ

IND vs ENG: "ജോലിഭാരം അല്ല"; ബുംറയുടെ അഭാവത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ ഉദ്യോഗസ്ഥൻ