'ഭൂമിയും സാധനങ്ങളും പണവും പരമാവധി സംഭാവനയായി വാങ്ങണം'; തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി സർക്കാർ

ഭൂമിയും സാധനങ്ങളും പണവും പരമാവധി സംഭാവനയായി വാങ്ങണമെന്ന് വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ച് സംസ്ഥാന സര്‍ക്കാര്‍. നാടിന്‍റെ വികസനത്തിനായി പരമാവധി സംഭാവന സ്വീകരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്. എത്ര സംഭാവന കിട്ടിയെന്ന് ഓരോ വർഷവും വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.

മികച്ച തദ്ദേശ സ്ഥാപനത്തെ തെരഞ്ഞെടുത്ത് പുരസ്കാരം നൽകുന്നതിൽ സംഭാവന വാങ്ങുന്നതടക്കമുള്ള കാര്യം പരിഗണിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. നാടിന്‍റെ നന്മയ്ക്കായി സംഭാവന നൽകാൻ ഒരു മടിയും ഇല്ലാത്ത നാടാണ് കേരളമെന്നും സർക്കുലർ പറയുന്നു. സ്പോൺസർഷിപ്പും സിഎസ്ആര്‍ ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും പ്രസിഡന്‍റുമാര്‍ക്കും അയച്ച സർക്കുലറിലാണ് നിർദേശം.

പല പദ്ധതികള്‍ നടപ്പാക്കാനും സ്പോണ്‍സര്‍മാരെയടക്കം ഉപയോഗിക്കാമെന്നും സിഎസ്ആര്‍ ഫണ്ട് അടക്കം കാര്യക്ഷമമായി ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശം. നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഫഷണലുകളുടെ സേവനം തേടുന്നതടക്കം സംഭാവനയായി കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളെയുമടക്കം ഉപയോഗപ്പെടുത്തി സംഭാവന സ്വീകരിച്ചുകൊണ്ട് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് നിര്‍ദേശം.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ