ലക്ഷദ്വീപ് വിഷയം; കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം, നയപ്രഖ്യാപന പ്രസംഗത്തിലും വിഷയം ഉള്‍പ്പെടുത്തിയേക്കും

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ജനദ്രോഹ നടപടികൾക്കെതിരെ  കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. പ്രമേയം എന്ന് അവതരിപ്പിക്കും എന്നതുള്‍പ്പെടെ ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. നാളത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ ലക്ഷദ്വീപ് വിഷയവും ഉള്‍പ്പെടുത്തിയേക്കും. ഒപ്പം വാക്‌സിന്‍ വിതരണത്തിലെ അതൃപ്തിയും നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

അതേസമയം പ്രതിഷേധങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ദ്വീപ്​ കളക്​ടർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്​. വൈകുന്നേരം നാല്​ മണിക്ക്​ കൊച്ചിയിലാണ്​ യോഗം വിളിച്ചിരിക്കുന്നത്​. സര്‍വകക്ഷി യോഗത്തില്‍ ദ്വീപിലെ ബിജെപി പാര്‍ട്ടിയും പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ ബിജെപി സ്വീകരിക്കാന്‍ പോവുന്ന നിലപാടും നിര്‍ണായകമാണ്. എന്നാൽ ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്​കൂളുകൾ പൂട്ടാനും എയർ ആംബുലൻസുകൾ സ്വകാര്യവത്​കരിക്കാനും തീരുമാനിച്ചു.

അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ്​ സ്​കൂളുകൾ അടച്ചുപൂട്ടുന്നത്​. സ്​കൂളുകൾ ലയിപ്പിക്കുന്നതിന്‍റെ മറവിലാണ്​​ അടച്ച്​ പൂട്ടൽ​. ​15 ഓളം സ്​കൂളുകളാണിതുവരെ പൂട്ടിയത്​​. കിൽത്താനിൽ മാത്രം നാല്​ സ്​കൂളുകൾക്കാണ്​ താഴ്വീണത്​. മറ്റ്​ ചില സ്​കൂളുകൾ കൂടി ഇത്തരത്തിൽ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ്​ നിവാസികൾ പറയുന്നു.

വിദഗ്​ധ ചികിത്സക്കായി ലക്ഷദ്വീപിൽ നിന്ന്​ ​കാെച്ചിയിലേക്ക്​ രോഗികളെ കൊണ്ടു​വരുന്ന എയർ ആംബുലൻസുകൾ സ്വകാര്യവത്​കരിക്കാനും നീക്കമുണ്ട്​​. ഇതിന്‍റെ ഭാഗമായി ലക്ഷദ്വീപ്​ ഭരണകൂടം ടെണ്ടർ വിളിച്ചു. നിലവിൽ രണ്ട്​ എയർ ആംബുലൻസുകളാണ്​ ലക്ഷദ്വീപിൽ നിന്ന്​ രോഗികളെ കൊച്ചിയിലെയും മറ്റും ആശുപത്രികളിലേക്ക്​ എത്തിക്കാനുള്ളത്​. ഇതിന്‍റെ സേവനം അവസാനിപ്പിച്ച്​ സ്വകാര്യമേഖലക്ക്​ നൽകാനാണ്​​ നീക്കം.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍