'കുടിച്ചോണം'; അത്തം മുതൽ അവിട്ടം വരെ മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

സംസ്ഥാനത്ത് ഈ വർഷത്തെ ഓണം മദ്യവിൽപ്പനയിൽ നിന്ന് റെക്കോർഡ് വരുമാനമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഓണക്കാലത്തെ റെക്കോർഡ് മറികടന്നാണ് ഇത്തവണത്തെ വില്പന. ഓണത്തിന്റെ ആദ്യ ദിവസങ്ങളിൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കുറവായിരുന്നു വിൽപനയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇത് മറികടന്നു. ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ 500 കോടിക്കടുത്താണ് വിൽപന നടന്നത്. 29, 30 തീയതികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കനത്ത വിൽപനയുണ്ടായി. 30 ശതമാനം കൂടുതൽ വിൽപന രണ്ടു ദിവസവുമുണ്ടായി.

12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 824.07 കോടി രൂപയായിരുന്നു. 9.34 ശതമാനത്തിൻ്റെ വർധനവാണ് ഈ വർഷം വിൽപനയിലുണ്ടായത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. ഈ വർഷം തിരുവോണ ദിവസം മദ്യവില്പന ഷോപ്പുകൾ പ്രവർത്തിച്ചിരുന്നില്ല. എന്നാൽ അവിട്ടം ദിനമായ ശനിയാഴ്‌ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വിൽപന ഏറ്റവും കൂടുതൽ പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണ ഇത് 126.01 കോടിയായിരുന്നു.

ഉത്രാട ദിന വിൽപ്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ നിൽക്കുന്നത്. ഇവിടെ മാത്രം 1.46 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു.1.24 കോടി രൂപയുടെ മദ്യം വിറ്റ കൊല്ലം ജില്ലയിലെ ആശ്രമം ഔട്ട്ലെറ്റ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. 1.11 കോടി രൂപയുടെ വിൽപ്പന നടത്തിയ മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് ആണ് മൂന്നാം സ്ഥാനത്ത്. തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലറ്റ്ലെറ്റും, ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റ്, കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് എന്നിവയാണ് 4, 5, 6 സ്ഥാനങ്ങളിൽ. ഉത്രാട ദിനത്തിൽ മാത്രം കേരളത്തിലെ 6 ബെവ്കോ ഔട്ട്ലെറ്റുകളിൽ ഒരു കോടി രൂപയിലധികം വിൽപ്പന നടന്നു.

ഈ വർഷത്തെ മദ്യവിൽപനയുടെ കണക്കുകൾ നോക്കുകയെങ്കിൽ ഓഗസ്റ്റ് 25ന് വിറ്റത് 66.88 കോടിയുടെ മദ്യമാണ്. ഓഗസ്റ്റ് 26 ന് ഇത് 64.61 കോടിയായി കുറഞ്ഞു. എങ്കിലും ഓഗസ്റ്റ് 27ന് 73.75 കോടിയുടെ ഉയർച്ച ഉണ്ടായി. ഓഗസ്റ്റ് 28ന് വീണ്ടും 55.61 കോടിയായി കുറഞ്ഞു. എന്നാൽ പിന്നീടുള്ള രണ്ട് ദിവസം അതായത് ഓഗസ്റ്റ് 29ന് 80.41 കോടിയും ഓഗസ്റ്റ് 30ന് 85.54 കോടിയുമായിരുന്നു. ഓഗസ്റ്റ് 31ന് 74.99 കോടിയായെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില്പന കൂടി. സെപ്റ്റംബർ 2ന് 90.43 കോടി രൂപയുടെ മദ്യവില്പന നടന്നു. സെപ്റ്റംബർ 3ന് 96.52 കോടിയും സെപ്റ്റംബർ 4ന് 137.64 കോടി രൂപയുടെ മദ്യവും വിറ്റു. പിന്നീട്ട് സെപ്റ്റംബർ 6ന് ഇത് 94.36 കോടിയായി. ആകെ മൊത്തം കണക്ക് നോക്കുകയാണെകിൽ റെക്കോർഡ് വിൽപ്പനയാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. 12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യമാണ്.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍