കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സര്‍ക്കാര്‍ സഹായം തേടാന്‍ മാനേജ്‌മെന്റ്

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടാന്‍ ഒരുങ്ങി മാനേജ്‌മെന്റ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കും. നിലവില്‍ അനുവദിച്ചിരിക്കുന്ന ശമ്പളത്തുക ഇന്ന് മുതല്‍ ഗഡുക്കളായി നല്‍കാനും ആലോചനയുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കിയിരിക്കുകാണ്.

സിഐടിയുവിന് പിന്നാലെ ഐഎന്‍ടിയുസിയും ബിഎംഎസുംസമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ പ്രത്യക്ഷ സമരം ആരംഭിക്കും. മെയ് ആറിന് സൂചന പണിമുക്ക് നടത്തുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും അറിയിച്ചിട്ടുണ്ട്.

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുക. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഐഎന്‍ടിയുസി സത്യാഗ്രഹവും ആരംഭിക്കും. ഈ മാസം 28ന് സിഐടിയുവും സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

മാര്‍ച്ചിലെ ശമ്പളത്തിനായി ഇപ്പോളും കാത്തിരിപ്പ് തുടരുകയാണ്. ജോലി ചെയ്ത് 47 ദിവസമായിട്ടും ശമ്പളം ലഭിച്ചിട്ടില്ല. വിഷുവിനും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ദുരിതത്തിലാണ്. ധനവകുപ്പ് അനുവദിച്ച 30 കോടിരൂപ അക്കൗണ്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഭാഗികമായി പോലും ശമ്പള വിതരണം നടത്തിയില്ല. ഇതേ തുടര്‍ന്ന് ഇടതുയൂണിയനുകള്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷ സമരവുമായി രംഗത്തെത്തി.

75 കോടി ഉണ്ടെങ്കിലേ ശമ്പളം നല്‍കാന്‍ കഴിയൂ. 30 കോടി ഇന്ന് കെഎസ്ആര്‍ടിസി അക്കൗണ്ടില്‍ എത്തിയാല്‍ ഗഡുക്കളായി വിതരണം ചെയ്യാന്‍ സാധിക്കും. ബാക്കി തുക കൂടി ഉടനെ അനുവദിക്കണമെന്നായിരിക്കും മാനേജ്‌മെന്റ് ആവശ്യപ്പെടുക.

Latest Stories

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം