ശമ്പള കുടിശ്ശിക വൈകുന്നു, സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ശയനപ്രദക്ഷിണം

ശമ്പളക്കുടിശിക വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിഎംഎസ് അനുകൂല കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ശയനപ്രദക്ഷിണം. ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ സൂചകമായാണ് ഡ്രൈവര്‍മാര്‍ ശയനപ്രദക്ഷിണം നടത്തിയത്. പ്രതീകാത്മക ആത്മഹത്യാ സമരം നടത്തുമെന്നും ബിഎംസ് അറിയിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസിയില്‍ ഈ മാസം ശമ്പളം നല്‍കുന്നതിനായി 30 കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പക്ഷേ, അതുപോലും കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. കെഎസ്ആര്‍ടിസി എംഡിയുടെ വീട്ടിലേക്ക് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും തൊഴിലാളികള്‍ നടത്തിയിരുന്നു.

ഓണം അടുത്ത സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പറയുന്നു. ശമ്പള കുടിശ്ശിക എങ്ങനേയും നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ശമ്പള കുടിശ്ശികയുടെ രണ്ടാംഗഡു മുടങ്ങിയിരിക്കുകയാണെന്നും ധനവകുപ്പ് പണം അനുവദിച്ചെങ്കിലും തൊഴിലാളികളുടെ കൈകളിലേക്ക് ഇതുവരെ പണം എത്തിയിട്ടില്ലെന്നും പറയപ്പെടുന്നു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല