കെ.എസ്.ആർ.ടി.സി പ്രതിസന്ധി; പരിഹാരത്തിന് കടുത്ത നടപടികളും കൂടുതൽ സർക്കാർ സഹായവും വേണ്ടി വരും: ഗതാഗത മന്ത്രി

കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കടുത്ത നടപടികളും കൂടുതൽ സർക്കാർ സഹായവും ആവശ്യമായി വരുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കിയ അവസ്ഥയാണ് കെ.എസ്.ആർ.ടി.സിയുടേതെന്നും പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ല എന്നും പ്രതിപക്ഷം ആരോപിച്ചു.

കെ.എസ്.ആർ.ടിസിയിലെ സാമ്പത്തിക പ്രതിസന്ധിയും സർവീസുകൾ റദ്ദാക്കുന്നതും ചൂണ്ടിക്കാണിച്ച്‌ എം. വിൻസന്റാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വരുമാന നഷ്ടത്തിന്റെ പേരിൽ സർവീസ് റദ്ദാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ശമ്പളവും പെൻഷനും മുടക്കി ജീവനക്കാരെ സർക്കാർ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, പ്രതിസന്ധി നേരത്തേ തന്നെ ഉള്ളതാണെന്നും അത് മറികടക്കാൻ കുറുക്കുവഴികളൊന്നും ഇല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. സർക്കാരിന് അവകാശവാദങ്ങൾ മാത്രമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

Latest Stories

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം