സമരം തുടരുന്നു, കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇന്ന് വൈദ്യുതി ഭവന്‍ വളയും

കെഎസ്ഇബി ചെയര്‍മാനും ഇടത് സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഓഫീസേഴ്സ് അസോസിയേഷന്‍ സമരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ലംഘിച്ച് ഇന്ന് വൈദ്യുതിഭവന്‍ വളയും. അച്ചടക്ക നടപടി സ്വീകരിക്കുമെന്ന ചെയര്‍മാന്റെ മുന്നറിയിപ്പ് തള്ളി പ്രവര്‍ത്തകര്‍ യോഗം ചേരുകയും വൈദ്യുതി ഭവന്റെ കവാടങ്ങളില്‍ നിലകൊള്ളുകയും ചെയ്യുമെന്ന് സംഘടന വ്യക്തമാക്കി.

സമരം നേരിടാന്‍ ബോര്‍ഡ് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കെ.എസ്.ഇ.ബിയിലെ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തും. എന്നാല്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സമരം തീര്‍ക്കാമെന്ന് കരുതേണ്ടെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ്‌കുമാര്‍ പറഞ്ഞു.

പ്രഖ്യാപിച്ചത് പോലെ തന്നെ സമരം നടക്കും. ജീവനക്കാരെ തടയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ മേയ് 15ന് നിസ്സഹകരണ സമരം ആരംഭിക്കും.അതിനു മുന്‍പായി ജനമധ്യത്തില്‍ പ്രശ്‌നങ്ങള്‍ വിശദീകരിക്കുമെന്നും സംഘടനാനേതാക്കള്‍ അറിയിച്ചു.

Latest Stories

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം