ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കപ്പെടുന്ന അവസ്ഥയില്‍ പ്രതീക്ഷ നല്‍കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് കെ. ആര്‍ മീര

വര്‍ത്തമാന കാലഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കപ്പെടാവുന്ന ഭീതിജനകമായ അവസ്ഥയില്‍ പ്രതീക്ഷ നല്‍കുന്നത് ഇടതുപക്ഷം മാത്രമാണെന്നും കെ ആര്‍ മീര പറഞ്ഞു. യുദ്ധം ചെയ്യുന്ന ഭരണാധികാരികളെയല്ല നാടിന് ആവശ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊല്ലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  കെ എന്‍ ബാലഗോപാലിന്റെ വിജയത്തിനായി സംഘടിപ്പിച്ച ആദ്യകാല എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഹൃദയപക്ഷം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ. ആര്‍ മീര.

യുദ്ധം ചെയ്യുന്ന ഭരണാധികാരികളെ നാടിന് ആവശ്യമില്ലെന്നും രാജ്യസഭാംഗം ആയിരുന്ന കാലഘട്ടത്തില്‍ കുട്ടികളുടെ തോല്‍ ഭാരം കുറയ്ക്കാന്‍ ബാഗ് ലെസ് പദ്ധതി ആവിഷ്‌കരിച്ച ബാലഗോപാലിനെ പോലെയുള്ളവര്‍ ജയിച്ച് കാണാനാണ് തനിക്ക് ഇഷ്ടമെന്നും കെ.ആര്‍ മീര പറഞ്ഞു.

“ഇടതുപക്ഷമെന്നത് വിശാലമായ കാഴ്ചപ്പാടും മൂല്യങ്ങളും ഒത്തു ചേരുന്ന സ്‌നേഹപക്ഷമാണ്. വിശ്വാസത്തിന്റെയും മതസ്പര്‍ധയുടേയും പേരില്‍ കൊടുംക്രൂരതയ്ക്ക് ഇരയാകുന്ന സാധാരണക്കാരെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താനും ഇടതുപക്ഷത്തിനേ കഴിയൂ. തൊഴിലില്ലായ്മയും താഴെത്തട്ടിലുള്ള മനുഷ്യരുടെ ജീവിത ദുരിതങ്ങളും നാസിക്കിലെ കര്‍ഷകരുടെ ദയനീയാവസ്ഥയും കശ്മീരില്‍ നിന്ന് ഉയരുന്ന നിലവിളികളും രാജ്യത്തെ അസ്വസ്ഥമാക്കുമ്പോള്‍ പ്രതീക്ഷ നല്‍കുന്നത് ഇടതുപക്ഷത്തിന്റെ നയങ്ങളും പരിപാടികളുമാണ” – കെ ആര്‍ മീര പറഞ്ഞു.

Latest Stories

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്