കൊലക്കുറ്റത്തെയോ കുറ്റകൃത്യങ്ങളെയോ ഞാന്‍ ന്യായീകരിച്ചിട്ടില്ല; ഉദ്ദേശിച്ചത് ദ്രാക്ഷാദി കഷായവും ബ്രഹ്‌മിദ്രാക്ഷാദി കഷായവും; കഷായ വിവാദത്തില്‍ ആയുര്‍വേദത്തെ കൂട്ടുപിടിച്ച് കെആര്‍ മീര

കോഴിക്കോട്ടെ ഒരു സാഹിത്യോത്സവ വേദിയില്‍ നടത്തിയ കക്ഷായ പരാമര്‍ശത്തെ ന്യായീകരിച്ച് ഏഴുത്തുകാരി കെആര്‍മീര. രാഹുല്‍ ഈശ്വര്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ന്യായീകരണ പോസ്റ്റുമായി കെആര്‍ മീര രംഗത്തെത്തിയത്. ഇക്കാലത്തെ കുട്ടികളോട് എനിക്ക് പറയാനുള്ളത് നിങ്ങളൊരു കാരണവശാലും സതിയനുഷ്ഠിക്കരുത് എന്നാണ്.

സതിയനുഷ്ഠിക്കാനുള്ള ഒരു സംഗതി ഒരിക്കലുമില്ല. ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാല്‍ പോലും…ഞാന്‍ കരുതുന്നത് എന്താണെന്ന് വെച്ചാല്‍ ഒരു സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങി പോവാനുള്ള സ്വാതന്ത്ര്യമില്ലാതായാല്‍ ചിലപ്പോള്‍ കുറ്റവാളിയായി തീരും. ആ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുകയെന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണെന്നാണ് മീര പറഞ്ഞത്. ഇതിനെതിരെ മീര കൊലപാതക പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് രാഹുല്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഇതിന് മറുപടിയുമായാണ് മീര സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി രംഗത്തെത്തിയത്.
ക്രൂരമായ ക്വട്ടേഷന്‍ റേപ്പ്, പലതരം ലൈംഗികാതിക്രമങ്ങള്‍, ക്രൂരമായ സ്ത്രീപീഡനങ്ങള്‍ എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തവരെ വെള്ള പൂശാന്‍ ‘ക്വട്ടേഷന്‍’ എടുത്തയാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ‘പുരുഷന്‍’ എനിക്ക് എതിരേ പോലീസില്‍ പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയതായി അറിയുന്നു.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യപൌരത്വത്തിനുവേണ്ടി എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരിയാണു ഞാന്‍.

കോഴിക്കോട്ടുവച്ചു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റവലില്‍, മലയാളിയുടെ പ്രണയസങ്കല്‍പ്പങ്ങളിലുള്ള ഋതുഭേദങ്ങളെക്കുറിച്ചു പുതിയ തലമുറയിലെ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ അടര്‍ത്തിയെടുത്താണ് പ്രസ്തുത ലൈംഗികാതിക്രമ അനുകൂലി എനിക്കെതിരേ പരാതിപ്പെടുന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 67-ാം വകുപ്പ്, ഇലക്ടോണിക് മീഡിയ വഴി obscene materials പ്രചരിപ്പിക്കുന്നതു തടയാനുള്ളതാണ്. Obscene എന്ന വാക്കിന്റെ അര്‍ത്ഥം ‘ലൈംഗിക വികാരങ്ങള്‍ക്കു പ്രേരകമായത്’ ( lascivious) എന്നാണെന്നു സാധാരണനിഘണ്ടുവും നിയമനിഘണ്ടുവും വിശദീകരിക്കുന്നു.

എന്റെ സംഭാഷണത്തിലെ ഏതു വാക്കാണു പരാതിക്കാരനു ലൈംഗികതാപ്രേരകമായത് എന്നു വ്യക്തമാക്കിയിട്ടില്ല.
ഭാരതീയ ശിക്ഷാസംഹിത അനുസരിച്ച് ‘excusable or justifiable’ ആയ കുറ്റങ്ങള്‍ പോലും ഉത്തമനായ ഒരു പുരുഷനും ചെയ്തു കൂടാ എന്നു മാത്രമാണു ഞാന്‍ പറഞ്ഞത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പുരുഷന്‍മാര്‍ മുന്‍കയ്യെടുത്ത് ഉത്തമ കാമുകന്‍മാര്‍ ആകണം എന്നു മാത്രമേ അതിന് അര്‍ത്ഥമുള്ളൂ.
ഇങ്ങനെയൊരു പരാമര്‍ശം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ സ്പര്‍ധയും കലാപവും ലഹളയും ഉണ്ടാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. എന്റെ വാക്കുകള്‍ കേട്ടു കേരളത്തിലെവിടെയെങ്കിലും സ്ത്രീകളും പുരുഷന്‍മാരും ഗ്രൂപ്പു തിരിഞ്ഞു ലഹളയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളൊന്നും ഇല്ല.
പരാതിക്കാരന്‍ ദിവസേനെയന്നോണം വിവിധ ഇലക്ട്രോണിക് മാധ്യമങ്ങളിലും പ്ലാറ്റ്‌ഫോമുകളിലുമായി നടത്തുന്ന പ്രഖ്യാപനങ്ങളും വെല്ലുവിളികളും കുറ്റകൃത്യന്യായീകരണങ്ങളും ഏതൊക്കെ വകുപ്പു പ്രകാരമുള്ള കുറ്റകൃത്യങ്ങളാണെന്ന് പരാതിക്കാരന്റെ പരാതി തിരിച്ചിട്ടാലോചിച്ചാല്‍ വ്യക്തമാണ്.
കൊലക്കുറ്റത്തെ ഞാന്‍ ന്യായീകരിച്ചെന്നു പരാതിക്കാരന്‍ പ്രചരിപ്പിക്കുന്നതു വസ്തുതാവിരുദ്ധവും മന:പൂര്‍വമായി എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമാണ്. എന്റെ സംഭാഷണത്തില്‍ ഒരിടത്തും ഞാന്‍ കൊലക്കുറ്റത്തെയോ കുറ്റകൃത്യങ്ങളെയോ ന്യായീകരിച്ചിട്ടില്ല.

ബന്ധങ്ങളില്‍ വളരെ ‘ടോക്‌സിക് ‘ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് ‘ചിലപ്പോള്‍ കഷായം കൊടുക്കേണ്ടി വരും’ എന്നു പറഞ്ഞാല്‍, അതിനര്‍ത്ഥം വിദഗ്ധരായ ആയുര്‍വേദ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം, ബ്രഹ്‌മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്‌തേക്കുമെന്നാണെന്നു പരാതിക്കാരനു മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരക്കാര്‍ക്കു മേല്‍പ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികില്‍സാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.
പറയുന്നതെല്ലാം വളച്ചൊടിച്ചു സമൂഹത്തില്‍ എനിക്കെതിരേ സ്പര്‍ദ്ധയും ശത്രുതയും വളര്‍ത്താനുള്ള പരാതിക്കാരന്റെ ശ്രമം, സ്ത്രീപീഡനത്തിനു ക്വട്ടേഷന്‍ കൊടുത്തയാളിന്റെ വിശ്വസ്തരുടെ സൌഹൃദക്കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ ‘സാഹിത്യ’ ക്വട്ടേഷനാണോ അതോ ഞാന്‍ കാരണം എല്ലാത്തരത്തിലും അസ്വസ്ഥരായ വലതുപക്ഷക്കാരുടെ ‘രാഷ്ട്രീയ’ ക്വട്ടേഷന്‍ ആണോ എന്ന സംശയം മാത്രമേ ബാക്കിയുള്ളൂ.
ഇക്കാര്യത്തിലാണ് ഒരു അന്വേഷണം വേണ്ടത്.

Latest Stories

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി