നേതാക്കളെ വിശ്വാസത്തിലെടുത്ത് കെപിസിസി പുനഃസംഘടന തുടരാം: ഹൈക്കമാന്‍ഡ്

പുനഃസംഘടനാ നടപടികളുമായി കെപിസിസിയ്ക്ക് മുന്നോട്ട് പോകാമെന്ന നിര്‍ദേശവുമായി ഹൈക്കമാന്‍ഡ്. കെപിസിസി പുനഃസംഘടനയില്‍ എ, ഐ ഗ്രൂപ്പുകള്‍ എതിര്‍പ്പറിയിച്ചതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്ത് കൊണ്ട് വേണം പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ എന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഹൈക്കമാന്റിന്റെ തീരുമാനം കെപിസിസി നേതൃത്വത്തെ അറിയിച്ചത്. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി മുന്നോട്ട് പോകുമെന്നും എന്നാല്‍ എല്ലാ ആവശ്യങ്ങളും നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കാരണം പല സംസ്ഥാനങ്ങളിലും പുനഃസംഘടന നടന്നിട്ടില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

2022 മാര്‍ച്ച് 31 ന് കോണ്‍ഗ്രസിന്റെ അംഗത്വം വിതരണം പൂര്‍ത്തിയാകും. അത് വരെ പുനഃസംഘടന നടത്തുന്നതില്‍ തടസമില്ലെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഉപദേശക സമിതി എന്ന റോളില്‍ രാഷ്ട്രീയ കാര്യസമിതി പ്രവര്‍ത്തിയ്ക്കും എന്നും ഹൈക്കമാന്‍ഡ് പറഞ്ഞു.

ബുധനാഴ്ച്ച ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തി സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഇവര്‍ തലമുറ മാറ്റത്തെ എതിര്‍ക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ആരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു