കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്; ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍

അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ നടക്കുക. രാവിലെ 8 മണിക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആരംഭിച്ച പൊതുദര്‍ശനം 11 മണിവരെ തുടരും. തൃശ്ശൂരിലും സംഗീത നാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും.

തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിക്ക് വടക്കാഞ്ചേരിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തും.തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.

ആലപ്പുഴ ജില്ലയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് ശരിയായ പേര്. 1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. 1998-ല്‍ ഭരതന്റെ മരണത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നു. പക്ഷേ 1999-ല്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ശക്തമായി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു.

രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് ചലച്ചിത്രനടനാണ്. ഇതുവരെ മലയാളത്തിലും തമിഴിലും ആയി ഏകദേശം 500-ലധികം ചിത്രങ്ങളില്‍ ലളിത അഭിനയിച്ചിട്ടുണ്ട്.

Latest Stories

IPL 2025: മുമ്പൊരിക്കലും സംഭവിക്കാത്തത്, പതിനെട്ടാം സീസൺ ചെന്നൈക്ക് സമ്മാനിച്ചത് അപമാന റെക്കോഡുകൾ മാത്രം; നോക്കാം നാണക്കേടിന്റെ ലിസ്റ്റ്

മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ ഒമ്പതു വയസുകാരിക്കായി തെരച്ചിൽ തുടരുന്നു

ഇങ്ങനൊരു അഡല്‍ട്ട് കണ്ടന്റ് സിനിമയില്‍ അഭിനയിക്കരുതെന്ന് പലരും പറഞ്ഞു.. പക്ഷെ ജോണ്‍ എബ്രഹാമിനൊപ്പം ബോള്‍ഡ് നായികയായി: ബിപാഷ ബസു

വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് മാപ്പ് പറയണം; അത് ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണം; ഇലക്ടറല്‍ ബോണ്ട് വ്യാജവാര്‍ത്ത; മനോരമക്കെതിരെ നിയമനടപടിയുമായി സിപിഎം

IPL 2025: വലിയ റൊണാൾഡോ ആകാൻ നോക്കിയതാ, ഇപ്പോൾ പണി പാളിയേനെ; കോഹ്‌ലിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം തീരത്ത്; തീരമേഖലയിൽ അതീവ ജാഗ്രതാ നിർദേശം, കപ്പലിൽ നിന്നുള്ള വസ്തുക്കൾ കണ്ടാൽ അടുത്തേക്ക് പോകരുത്

ഉലകനായകന്‍ അസൂയപ്പെടുന്ന താരം, ചര്‍ച്ചയായി കമല്‍ ഹാസന്റെ വാക്കുകള്‍: വേദിയില്‍ കണ്ണീരണിഞ്ഞ് ജോജു

CSK UPDATES: റൺസിൽ ഭൂരിഭാഗവും ടീം തോൽക്കുന്ന മത്സരത്തിൽ, ഫീൽഡിലും ശോകം; ചെന്നൈ സൂപ്പർ താരത്തിന്റെ സ്ഥിതി ദയനീയമെന്ന് ആകാശ് ചോപ്ര; കണക്കുകൾ ഞെട്ടൽ ഉണ്ടാക്കുന്നത്

CSK UPDATES: പുതിയ പിള്ളേർ ഒകെ സെറ്റ് ആണ്, ചെന്നൈ ടീമിൽ നടക്കാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ; ഈ സൂപ്പർതാരങ്ങളടക്കം പുറത്തേക്ക്

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി